സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴ്പ്പെ​​​ടി​​​ല്ലെന്നു വി.ഡി. സതീശൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 August 2021

സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴ്പ്പെ​​​ടി​​​ല്ലെന്നു വി.ഡി. സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ൽ ഗ്രൂ​​​പ്പു​​​ക​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​പ്പോ​​​ഴ​​​ത്തെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ആ​​​രു​​​ടെ​​​യും പേ​​​രി​​​ൽ ഗ്രൂ​​​പ്പു​​​ണ്ടാ​​​കി​​​ല്ല. അ​​​തി​​​ൽ ചേ​​​രാ​​​ൻ ആ​​​രും കാ​​​ത്തുനി​​​ൽ​​​ക്കേ​​​ണ്ട​​​തു​​​മി​​​ല്ല. ഗ്രൂ​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ​​​ഹാ​​​സ്യ ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യി മാ​​​റാ​​​ൻ താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. തു​​​ഗ്ല​​​ക് പ​​​രി​​​ഷ്കാ​​​രം എ​​​ന്ന പേ​​​രി​​​ൽ പോ​​​സ്റ്റ​​​റു​​​ക​​​ളും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ര​​​ചാ​​​ര​​​ണ​​​വും ന​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ, പാ​​​ർ​​​ട്ടി ശ​​​ത്രു​​​ക്ക​​​ളാ​​​ണ് ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​തീ​​​ശ​​​ന്‍റെ മ​​​റു​​​പ​​​ടി.
പാ​​​ർ​​​ട്ടി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​നാ​​​വ​​​ശ്യ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കും കീ​​​ഴ്പ്പെ​​​ടു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല. പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാപ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ച് എ​​​ഐ​​​സി​​​സി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ത​​​ന്നോ​​​ട് ആ​​​രും പ​​​രാ​​​തി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ മ​​​റു​​​പ​​​ടി. എ​​​ല്ലാക്കാ​​​ര്യ​​​ത്തി​​​ലും എ​​​ല്ലാത്തരത്തി​​​ലു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.