ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്കാ​ര​ത്തി​ന് സ്ഥ​ലം ന​ൽ​കി എ​ട​ത്വാ പ​ള്ളി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 May 2021

ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്കാ​ര​ത്തി​ന് സ്ഥ​ലം ന​ൽ​കി എ​ട​ത്വാ പ​ള്ളി

എ​​ട​​ത്വ: ക​​ന​​ത്ത മ​​ഴ​​യെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​ക്കെ​​ട്ട് കാ​​ര​​ണം കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച ഹി​​ന്ദു​​മ​​ത വി​​ശ്വാ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ൽ സം​​സ്ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് സം​​സ്കാ​​ര​​ത്തി​​നു​​ള്ള സ്ഥ​​ല​​വും സൗ​​ക​​ര്യ​​ങ്ങ​​ളും ന​​ൽ​​കി എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫോ​​റോ​​നാ പ​​ള്ളി മാ​​തൃ​​ക​​യാ​​യി. കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച കോ​​യി​​ൽ​​മു​​ക്ക് പു​​ത്ത​​ൻ​​പു​​ര​​യി​​ൽ (അ​​ശ്വ​​തി ടെ​​ക്സ്റ്റൈൽ​​സ്) ശ്രീ​​നി​​വാ​​സ​​ന്‍റെ (86) മൃ​​ത​​ദേ​​ഹ​​മാ​​ണ് വെ​​ള്ള​​ക്കെ​​ട്ട് കാ​​ര​​ണം സം​​സ്ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ഞ്ഞ​​ത്. പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ബാ​​ബു മ​​ണ്ണാ​​ത്തു​​രു​​ത്തി​​ൽ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ​​പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യൂ ചൂ​​ര​​വ​​ടി​​യെ ഇ​​വ​​രു​​ടെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ അ​​റി​​യി​​ക്കു​​ക​​യും ഉ​​ട​​നെത​​ന്നെ കൈ​​ക്കാ​​ര​​ൻ​​മാ​​രും പാ​​രി​​ഷ് സ​​ബ്ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച് സം​​സ്കാ​​രം പ​​ള്ളി​​യി​​ൽ ന​​ട​​ത്താ​​ൻ ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ചെ​​യ്ത് ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ഭാ​​ര്യ: കൃ​​ഷ്ണ​​വേ​​ണി. മ​​ക്ക​​ൾ: ര​​മേ​​ഷ്, സു​​രേ​​ഷ് (അ​​മ്മൂ​​സ് ത്രെ​​ഡ് ഹൗ​​സ് എ​​ട​​ത്വ), വി​​ജ​​യ, ശാ​​ന്തി. മ​​രു​​മ​​ക്ക​​ൾ: ആ​​ശ, മ​​ഞ്ജു, ര​​ഘു, രാ​​ജ. എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ​​പ​​ള്ളി ഇ​​ത്ത​​വ​​ണ തി​​രു​​നാ​​ൾ ഉ​​പേ​​ക്ഷി​​ച്ച് മാ​​തൃ​​ക കാ​​ട്ടി​​യി​​രു​​ന്നു. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 212 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​ദ്യ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു തി​​രു​​നാ​​ൾ ഉ​​പേ​​ക്ഷി​​ച്ച​​ത്.