ഹീ​ബ്രു, ഗ്രീ​ക്ക് ബൈ​ബി​ളു​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 August 2021

ഹീ​ബ്രു, ഗ്രീ​ക്ക് ബൈ​ബി​ളു​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

കോ​​ട്ട​​യം: ബൈ​​ബി​​ൾ പ്ര​​സാ​​ധ​​ന​​രം​​ഗ​​ത്ത് പു​​തി​​യ കാ​​ൽ​​വ​​യ്പായി ഹീ​​ബ്രു​​വി​​ലും ഗ്രീ​​ക്കി​​ലു​​മു​​ള്ള പ​​ഠ​​ന​​പ​​തി​​പ്പു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ഇ​​ദം​​പ്ര​​ഥ​​മ​​മാ​​യി ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​ഴ​​യ​​നി​​യ​​മ​​ത്തി​​ന്‍റ മൂ​​ല​​ഭാ​​ഷ​​യാ​​യ ഹീ​​ബ്രു​​വി​​ലും, പു​​തി​​യ​​നി​​യ​​മ​​ത്തി​​ന്‍റെ മൂ​​ല​​ഭാ​​ഷ​​യാ​​യ ഗ്രീ​​ക്കി​​ലും ത​​യാറാ​​ക്കി​​യി​​രി​​ക്കു​​ന്ന ഈ ​​പ​​തി​​പ്പു​​ക​​ൾ വൈ​​ദി​​കവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല, ഭാ​​ഷാ​​പ​​ഠി​​താ​​ക്ക​​ൾ​​ക്കും ഏ​​റെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​ണ്. ബൈ​​ബി​​ൾ പ​​ഠ​​ന​​ത്തി​​നും ഗ​​വേ​​ഷ​​ണ​​ത്തി​​നും അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​യ മൂ​​ല​​ഭാ​​ഷ​​ക​​ളി​​ലെ ആ​​ധി​​കാ​​രി​​ക പ​​തി​​പ്പു​​ക​​ൾ ഇ​​തേ​​വ​​രെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന ജ​​ർ​​മ​​ൻ ബൈ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​മാ​​യി ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം സ്വ​​ദേ​​ശി​​യു​​മാ​​യ റ​​വ. ഡോ. ​​മാ​​ണി ചാ​​ക്കോ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ളു​​ടെ ഫ​​ല​​മാ​​യാ​​ണ് ഇ​​ന്ത്യ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാനു​​ള്ള ധാ​​ര​​ണ​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​തും അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​ര​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തും.
പു​തി​യ പ​തി​പ്പു​ക​ളു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബൈ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ഓ​ക്സി​ലി​യ​റി അ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ബൈ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ ഇ​​രു​​ന്നൂ​​റി​​ലധി​​കം ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളി​​ൽ ബൈ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.