ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം: കേരള ക്രിസ്ത്യൻ ഐക്യവേദി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2021

ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം: കേരള ക്രിസ്ത്യൻ ഐക്യവേദി

കോ​​ഴി​​ക്കോ​​ട്: 80:20 അ​​നു​​പാ​​ത​​ത്തി​​ൽ ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി പാ​​സാ​​ക്കി​​യ വി​​ധി​​യോ​​ട് കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ക​​ടി​​പ്പി​​ച്ചു. ഭ​​ര​​ണ​​ഘ​​ട​​നാ മൂ​​ല്യ​​ങ്ങ​​ളും ന്യൂ​​ന​​പ​​ക്ഷ നി​​യ​​മ​​വും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച് ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളു​​ടെ വി​​ത​​ര​​ണം ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും കോ​​ട​​തി​​വി​​ധി​​ക്കെ​​തി​​രേ അ​​നാ​​വ​​ശ്യ അ​​പ്പീ​​ലു​​മാ​​യി പോ​​കാ​​തെ സ​​ർ​​ക്കാ​​ർ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് വി​​ധി ന​​ട​​പ്പി​​ൽ വ​​രു​​ത്തു​​വാ​​ൻ പ​​രി​​ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ, ല​​ത്തീ​​ൻ സ​​ഭ, കേ​​ര​​ള കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സ്, യു​​ണൈ​​റ്റ​​ഡ് ക്രി​​സ്ത്യ​​ൻ പ്ര​​യ​​ർ ഫോ​​ർ ഇ​​ന്ത്യ, നോ​​ൺ എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ തു​​ട​​ങ്ങി​​യ മു​​പ്പ​​തോ​​ളം സ​​ഭ​​ക​​ളു​​ടെ​​യും സ​​ഭാ ഗ്രൂ​​പ്പു​​ക​​ളു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ൾ അ​​ട​​ങ്ങു​​ന്ന ഐ​​ക്യ​​വേ​​ദി ഐ​​ക​​ക​​ണ്ഠ്യേ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭാ വി​​ഭാ​​ഗ​​ങ്ങ​​ളെ ഭി​​ന്നി​​പ്പി​​ച്ചു നി​​ർ​​ത്തി നേ​​ട്ടം കൊ​​യ്യാ​​നു​​ള്ള ത​​ൽ​​പ്പ​​ര​​ക​​ക്ഷി​​ക​​ളു​​ടെ പ​​രി​​ശ്ര​​മ​​ത്തെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി ശ​​ക്ത​​മാ​​യി നി​​ല​​കൊ​​ണ്ട് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് സ​​മി​​തി പ്ര​​ഖ്യാ​​പി​​ച്ചു. ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടു​​ക​​ളി​​ൽ ഈ ​​അ​​ർ​​ഹ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​തു​​കൊ​​ണ്ടു കൂ​​ടി​​യാ​​ണ് സാ​​മ്പ​​ത്തി​​ക പി​​ന്നാ​​ക്കാ​​വ​​സ്ഥ മൂ​​ലം ജ​​ന​​സം​​ഖ്യാ​​നി​​ര​​ക്കി​​ൽ ക്രൈ​​സ്ത​​വ സ​​മു​​ദാ​​യം വ​​ള​​രെ​​യ​​ധി​​കം പി​​ന്നാ​​ക്കം പോ​​യി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് സ​​മി​​തി നി​​രീ​​ക്ഷി​​ച്ചു. വി​​ധി ന​​ട​​പ്പി​​ലാ​​ക്കു​​മ്പോ​​ൾ നി​​ല​​വി​​ലു​​ള്ള എ​​ല്ലാ ക്രി​​സ്തീ​​യ വി​​ഭാ​​ഗ​​ങ്ങ​​ളോ​​ടും ഒ​​പ്പം ല​​ത്തീ​​ൻ, പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ​​ർ അ​​ട​​ക്ക​​മു​​ള്ള വി​​ഭാ​​ഗ​​ത്തി​​ന് അ​​ർ​​ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കാ​​ൻ ഭൂ​​പ​​രി​​ധി അ​​ട​​ക്ക​​മു​​ള്ള വ​​രു​​മാ​​ന സ്രോ​​ത​​സു​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സ​​മി​​തി ഓ​​ർ​​മി​​പ്പി​​ച്ചു.