​വനിതാ ഡെന്‍റൽ ഡോക്ടറെ യുവാവ് വെ​ടി​വച്ചുകൊ​ന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

31 July 2021

​വനിതാ ഡെന്‍റൽ ഡോക്ടറെ യുവാവ് വെ​ടി​വച്ചുകൊ​ന്നു

കോ​​​ത​​​മം​​​ഗ​​​ലം: ഡെ​​ന്‍റ​​ൽ ഡോ​​​ക്ട​​​റാ​​​യ യു​​​വ​​​തി​​​യെ താ​​​മ​​​സ​​സ്ഥ​​​ല​​​ത്ത് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി യു​​വാ​​വ് വെ​​​ടി​​വ​​​ച്ചു കൊ​​ന്നു. ​നെ​​​ല്ലി​​​ക്കു​​​ഴി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഡെ​​ന്‍റ​​ൽ കോ​​​ള​​​ജി​​​ൽ ഹൗ​​​സ്‌ ​സ​​​ര്‍​ജ​​​നാ​​​യി പ്രാ​​​ക്ടീ​​​സ് ചെ​​​യ്തി​​​രു​​​ന്ന ക​​​ണ്ണൂ​​​ര്‍ നാ​​​റാ​​ത്ത് ര​​​ണ്ടാം​​​മൈ​​​ല്‍ പാ​​​ര്‍​വ​​​ണം വീ​​ട്ടി​​ൽ പി.​​​വി. മാ​​​ന​​​സ (24) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. യു​​​വ​​​തി​​​യു​​​ടെ മു​​​ന്‍ സു​​​ഹൃ​​​ത്താ​​യ ക​​​ണ്ണൂ​​​ര്‍ പാ​​​ല​​​യാ​​​ട് മേ​​​ലൂ​​​ര്‍ രാ​​​ഹു​​​ല്‍നി​​​വാ​​​സി​​ൽ രാ​​​ഖി​​​ല്‍ പി. ​​​ര​​​ഘൂത്ത​​​മ​​​ന്‍ (31) കൊ​​ല ന​​ട​​ത്തി​​യ​​ശേ​​ഷം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​.
ജൂലൈ 30ന് ഉ​​​ച്ച​​ക​​ഴി​​ഞ്ഞ്​ 3.15ന് ​​ഡെ​​ന്‍റ​​ൽ കോ​​​ള​​​ജി​​​നു സ​​​മീ​​​പം കാ​​​പ്പ്ചാ​​​ലി​​​ല്‍ യൂ​​​സ​​​ഫി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വാ​​​ട​​​ക​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് നാ​​ടി​​നെ ഞെ​​ട്ടി​​പ്പി​​ച്ച സം​​​ഭ​​​വം ന​​ട​​ന്ന​​ത്. കൂ​​​ട്ടു​​​കാ​​​ർ​​ക്കൊ​​​പ്പം മാ​​​ന​​​സ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​ക്ര​​മി​​യെ​​ത്തി​​യ​​ത്. വ​​ന്ന​​യു​​ട​​ൻ യു​​വ​​തി​​യെ തൊ​​​ട്ട​​​ടു​​​ത്ത മു​​​റി​​​യി​​​ലേ​​​ക്കു ബ​​ല​​മാ​​യി കൊ​​ണ്ടു​​​പോ​​​യി വാ​​​തി​​​ല​​​ട​​​ച്ച​​ശേ​​​ഷം കൈ​​യി​​​ല്‍ ക​​​രു​​​തി​​​യ പി​​സ്റ്റ​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു വെ​​​ടി​​​യു​​​തി​​​ര്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​ന​​സ​​യു​​ടെ ത​​​ല​​​യി​​ലും നെ​​​ഞ്ചി​​​ലും വെ​​​ടി​​​യേ​​​റ്റു. രാ​​​ഖി​​​ല്‍ സ്വ​​​യം ത​​​ല​​​യ്ക്കാ​​ണ് വെ​​​ടി​​​വ​​​ച്ച​​​ത്.
വെ​​​ടി​​​യൊ​​​ച്ച​​​യും ക​​​ര​​​ച്ചി​​​ലും കേ​​​ട്ടു താ​​​ഴ​​​ത്തെ​​നി​​​ല​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​സ്റ്റ​​​ല്‍ ഉ​​​ട​​​മ​​​യും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളും ഓ​​​ടി​​​യെ​​​ത്തി വാ​​​തി​​​ല്‍ ത​​​ക​​​ര്‍​ത്ത് ഉ​​​ള്ളി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​രും ര​​​ക്ത​​ത്തി​​ൽ കു​​ളി​​ച്ച​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ജീ​​​വ​​​നു​​​ണ്ടെ​​​ന്നു തോ​​​ന്നി​​​യ​​​തി​​​നാ​​​ല്‍ ഇ​​​രു​​​വ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​രു​​ന്നു.
ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി കോ​​​ള​​​ജി​​​ല്‍ ബി​​​ഡി​​​എ​​​സ് പ​​​ഠ​​​ന​​​ത്തി​​​നു​​ശേ​​​ഷം ഇ​​​വി​​​ടെ​​​ത്ത​​​ന്നെ ഹൗ​​​സ് സ​​​ര്‍​ജ​​​നാ​​​യി പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ന​​​സ. വാ​​​ട​​​ക​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം മാ​​​ന​​​സ താ​​​മ​​​സ​​​മാ​​​ക്കി​​​യി​​​ട്ട് ഒ​​​രു വ​​​ര്‍​ഷ​​​മാ​​​യി. ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് സ്ഥ​​ല​​ത്തെ​​ത്തി​​യ രാ​​​ഖി​​​ല്‍ ഇ​​തി​​നു100 മീ​​​റ്റ​​​ര്‍ മാ​​​റി മു​​​റി​​​യെ​​​ടു​​​ത്തു താ​​​മ​​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. കൊ​​ല ന​​ട​​ത്താ​​നു​​ള്ള ഉ​​ദ്ദേ​​ശ്യത്തോ​​ടെ​​യാ​​ണ് ഇ​​യാ​​ൾ ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് എ​​ത്തി​​യ​​തെ​​ന്നാ​​ണു സൂ​​ച​​ന. മ​​ക​​ളെ ശ​​​ല്യം ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ല​​​ശേ​​​രി പോ​​​ലീ​​​സി​​​ല്‍ നേ​​​ര​​​ത്തേ രാ​​​ഖി​​ലി​​നെ​​തി​​രേ മാ​​​ന​​​സ​​​യു​​ടെ പി​​താ​​വ് പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​നി പ്ര​​ശ്ന​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു രാ​​ഖി​​ൽ ഉ​​റ​​പ്പു​​ന​​ൽ​​കി​​യ​​തി​​നാ​​ൽ കേ​​സെ​​ടു​​ക്കാ​​തെ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കി​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ‌‌