കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ഏറ്റും മികച്ച എല്‍.പി സ്‌കൂളിനുളള അവാര്‍ഡ് കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് എല്‍.പി സ്‌കൂള്‍ കരസ്ഥമാക്കി. വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂൾ നേട്ടം കൈവരിച്ചത്. കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോളിൽ നിന്നും പ്രധാന അദ്ധ്യാപിക റെനിമോൾ ജോസഫ്, പി ടി എ പ്രസിഡന്റ് വിനോദ് ലൂക്കോസ്, അദ്ധ്യാപകർ , സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ ഏറ്റവും മികച്ച എയ്ഡഡ് എൽ പി സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സ്കൂളിനുള്ള പുരസ്‌കാരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോളിൽ നിന്നും പ്രധാന അദ്ധ്യാപിക റെനിമോൾ ജോസഫ്, പി ടി എ പ്രസിഡന്റ് വിനോദ് ലൂക്കോസ്, അദ്ധ്യാപകർ , സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേര്‍ന്ന്
ഏറ്റുവാങ്ങുന്നു.
റിപ്പോർട്ട്
ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
ഫോൺ : 9447858200
റെനിമോൾ ജോസഫ്
ഹെഡ്മിസ്‌ട്രെസ്
ഫോൺ : 94953 23848