ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍റെ കുടുംബസംഗമം റീജിയന്‍ വൈസ് ചെയര്‍മാന്‍ ടോമി എടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഫോമ നാഷണല്‍ ട്രഷറര്‍ ബിജൂ തോണിക്കടവില്‍, വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ഫാ. സിജു മുടക്കോടി, റീജണല്‍ വിമന്‍സ് ചെയര്‍ ആഷ തോമസ്, നാഷണല്‍ വിമന്‍സ് ചെയര്‍ സുജ ഔസോ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാലിയില്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ പാട്ടപ്പതി, ജഡ്ജി ഐറിസ് മാര്‍ട്ടീണസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പീറ്റര്‍ കുളങ്ങര, ബിജി എടാട്ട്, ജെസ്സി റിന്‍സി, റോയി നെടുംചിറ, ആന്‍റോ കവലയ്ക്കല്‍, ജോസ് മണക്കാട്ട് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ഡോ. സാല്‍ബി പോള്‍ സ്വാഗതവും സിബു കുളങ്ങര പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ജോഷി വള്ളിക്കളം പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.