ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററിന്‍റെ വാര്‍ഷിക കുടുംബസംഗമം 2025 ജനുവരി 25-ന് ശനിയാഴ്ച സായാഹ്നം നടത്തപ്പെടും. മോര്‍ട്ടണ്‍ഗ്രോവിലെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളാണ് സംഗമവേദിയാകുന്നത്. അഡ്രസ്: 7800 ലൈണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടണ്‍ഗ്രോവ്. സായാഹ്നം 6-ന് സമ്മേളനത്തോടു കൂടി ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി 11 വരെ തുടരും.
മാര്‍ക്ക് പ്രസിഡണ്ട് ജോര്‍ജ് മത്തായി പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ വ്യക്തികള്‍ സമ്മേളനത്തില്‍ സന്നിഹിതരാകും. പൊതുസമ്മേളനത്തെ തുടര്‍ന്ന് ചിക്കാഗോ യുവതലമുറയുടെ ആവേശമായി മാറിക്കഴിഞ്ഞ നാടന്‍ സോള്‍ ട്രൂപ്പിന്‍റെ ഫുള്‍ ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടു കൂടിയുള്ള ഗാനമേളയും മാര്‍ക്ക് അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. മാര്‍ക്ക് നേതൃത്വനിരയിലെ സ്ഥിരസാന്നിദ്ധ്യമായ ഷൈനി ഹരിദാസ് സ്റ്റേജ് പ്രോഗ്രാമുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യും.
ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ കോവിഡ് കാലഘട്ടത്തില്‍ റെസ്പിറേറ്ററി കെയര്‍ പ്രൊഫഷനില്‍ പ്രവേശിച്ച മലയാളികളെ അനുമോദിക്കുകയും പരിചയപ്പെടുത്തുന്നതുമാണ്. 1.1 മില്യണിലധികം അമേരിക്കന്‍ ജീവനുകള്‍ അപഹരിച്ച കോവിഡ് ദുരന്തത്തെ നേരിടുന്നതില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സസ്സിനുമൊപ്പം മുന്‍നിരയില്‍ നിന്ന് രോഗികളെ പരിചരിച്ചതില്‍ റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണലുകളും മുഖ്യപങ്ക് വഹിച്ചിട്ടുള്ളതാണ്. സ്വജീവന്‍ അഭിമുഖീകരിക്കുന്ന അപകടം തിരിച്ചറിഞ്ഞിട്ടും ആരോഗ്യ രക്ഷാരംഗത്തേക്ക് കടന്നുവരാന്‍ സന്നദ്ധരായ മലയാളി യുവാക്കള്‍ പ്രശംസ അര്‍ഹിക്കുന്നുവെന്ന് മാര്‍ക്ക് കരുതുന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ പ്രശംസനീയമായ സേവനം നല്കിയ അമേരിക്കയിലെ മലയാളി പ്രൊഫഷണലുകളെ ആദരിക്കാന്‍ ഏഷ്യാനെറ്റ് യുഎസ്എ 2022-ല്‍ ലോസാഞ്ചലസില്‍ പ്രൗഢഗംഭീരമായ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തില്‍ റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കുള്ള അനുമോദനം ഏറ്റുവാങ്ങുവാന്‍ സംഘാടകര്‍ തെരഞ്ഞെടുത്തത് ഇല്ലിനോയില്‍ നിന്നുള്ള മാര്‍ക്ക് ഭാരവാഹികളെയാണെന്നുള്ളത് സംഘടനയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി പ്രശോഭിക്കും.
മാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും റെസ്പിറേറ്ററി കെയര്‍ പ്രൊഫഷനില്‍ പടവുകള്‍ കയറുവാന്‍ മലയാളികളെ പ്രാപ്തരാക്കുവാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് മാര്‍ക്ക് എക്സിക്യൂട്ടീവ്. എല്ലാവരും ഉള്‍പ്പെട്ടുള്ള കൂട്ടായ യത്നത്തിലൂടെയേ ഇത്തരം ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയുള്ള എന്ന ഉത്തമബോദ്ധ്യം സംഘടനയ്ക്കുണ്ട്.
മലയാളി റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു സായാഹ്നം ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് മാര്‍ക്കിന്‍റെ വാര്‍ഷിക കുടുംബസംഗമം. ഇല്ലിനോയിലെ എല്ലാ മലയാളി റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണലുകളെയും കുടുംബാംഗങ്ങളേയും സംഗമത്തിലേക്ക് മാര്‍ക്ക് എക്സിക്യൂട്ടീവിനുവേണ്ടി പ്രസിഡണ്ട് ജോര്‍ജ് മത്തായി ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. പ്രവേശന ടിക്കറ്റിന് ട്രഷറര്‍ ബന്‍സി ബനഡിക്ടുമായി ബന്ധപ്പെടുക: ഫോണ്‍ 847 401 5581.
GEORGE MATHAI-PRESIDENT
SUNNY KOTTUKAPALLY-VICE PRESIDENT
TOM C JOSS-SECRETARY
SHINY HARIDAS-JOINT SECRETARY
BENZIE BENEDICT-TREASURER
SUNNY SKARIA-JOINT TREASURER
SANISH GEORGE-EDUCATION COORDINATOR
ELSA VETTEEL-EDUCATION CO ORDINATOR