അന്‍പതോളം ബിജെപിക്കാരെ തൃണമൂലിൽ തിരികെയെടുത്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 June 2021

അന്‍പതോളം ബിജെപിക്കാരെ തൃണമൂലിൽ തിരികെയെടുത്തു

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ലെ ബി​​ർ​​ഭും ജി​​ല്ല​​യി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു വേ​​ള​​യി​​ൽ പാ​​ർ​​ട്ടി വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന അന്‍പ​​തോ​​ളം പേ​​രെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ തി​​രി​​കെ​​യെ​​ടു​​ത്തു. ത​​ങ്ങ​​ളെ തൃ​​ണ​​മൂ​​ലി​​ൽ തി​​രി​​കെ​​യെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ തൃ​​ണ​​മൂ​​ൽ ഓ​​ഫീ​​സി​​നു മുന്നില്‍ ധ​​ർ​​ണ ന​​ട​​ത്തി​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ വ​​ൻ വി​​ജ​​യ​​ത്തോ​​ടെ ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് തൃ​​ണ​​മൂ​​ലി​​ലേ​​ക്കു​​ള്ള ഒ​​ഴു​​ക്ക് തു​​ട​​രു​​ക​​യാ​​ണ്. ബി​​ജെ​​പി ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മു​​കു​​ൾ റോ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു തൃ​​ണ​​മൂ​​ലി​​ൽ തി​​രി​​കെ​​യെ​​ത്തി​​യ​​ത്.