അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങൾ വെല്ലുവിളി: പ്രതിരോധമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 August 2021

അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങൾ വെല്ലുവിളി: പ്രതിരോധമന്ത്രി

ഉ​​​ദ​​​ക​​​മ​​​ണ്ഡ​​​ലം: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മാ​​​റി​​​യ അ​​​ധി​​​കാ​​​ര സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. ക്വാ​​​ഡി​​​ന്‍റെ (യു​​​എ​​​സ്, ജ​​​പ്പാ​​​ൻ, ഓ​​​സ്ട്രേ​​​ലി​​​യ, ഇ​​​ന്ത്യ സൈ​​​നി​​​ക​​​സ​​​ഹ​​​ക​​​ര​​​ണ കൂ​​​ട്ടാ​​​യ്മ) പു​​​തി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ക്കാ​​​ര്യം അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്ന​​​താ​​​ണ്. അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു യു​​​ദ്ധ​​​കാ​​​ല​​​ത്ത് പ​​​ര​​​മ​​​പ്ര​​​ധാ​​​ന​​​മെ​​​ന്ന​​​തി​​​നാ​​​ൽ സം​​​യോ​​​ജി​​​ത സൈ​​​നി​​​ക സം​​​ഘം (​​​ഐ​​​ബി​​​ജി​​​എ​​​സ്) രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വെ​​​ല്ലിം​​​ഗ്ട​​​ണി​​​ലെ ഡി​​​ഫ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ന​​​മ്മു​​​ടെ ത​​​ന്ത്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പു​​​ന​​​രാ​​​ലോ​​​ച​​​ന ന​​​ട​​​ത്താ​​​ൻ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ക​​​യാ​​​ണ്. സേ​​​ന​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘ടൂ​​​ർ ഓ​​​ഫ് ഡ്യൂ​​​ട്ടി’(ഹ്ര​​​സ്വ​​​കാ​​​ല ക​​​മ്മീ​​​ഷ​​​ൻ)യും ​​​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. സൈ​​​ന്യ​​​ത്തി​​​ന്‍റെ ശ​​​രാ​​​ശ​​​രി പ്രാ​​​യം കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​നൊ​​​പ്പം സേ​​​ന​​​യു​​​ടെ ചു​​​റു​​​ചു​​​റു​​​ക്കും ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​കും. ‌ര​​​ണ്ടു യു​​​ദ്ധ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ശേ​​​ഷ​​​വും ന​​​മ്മു​​​ടെ അ​​​യ​​​ൽ​​​രാ​​​ജ്യം നി​​​ഴ​​​ൽ​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​ഭ​​​യം​​​തേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.