അഫ്ഗാനിസ്ഥാനിലെ മോസ്കിൽ ചാവേറാക്രമണം; 100 മ​​​ര​​​ണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 October 2021

അഫ്ഗാനിസ്ഥാനിലെ മോസ്കിൽ ചാവേറാക്രമണം; 100 മ​​​ര​​​ണം

കാ​​​ബൂ​​​ൾ: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കു​​​ണ്ടു​​​സി​​​ൽ ഷി​​​യ മോസ്കിൽ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നൂ​​​റോ​​​ളം പേ​​​ർ മ​​​രി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​നയ്​​​ക്കി​​​ടെ ഗോ​​​സാ​​​ർ ഇ ​​​സ​​​യി​​​ദ് അ​​​ബാ​​​ദ് മോസ്കിൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​സേ​​​ന അ​​​ഫ്ഗാ​​​ൻ വി​​​ട്ട​​​ശേ​​​ഷം ന​​​ട​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. സ്ഫോ​​​ട​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന് കു​​​ണ്ടു​​​സ് പോ​​​ലീ​​​സ് ഉ​​​പ​​​മേ​​​ധാ​​​വി മു​​​ഹ​​​മ്മ​​​ദ് ഒ​​​ബാ​​​ദി​​​യ പ​​​റ​​​ഞ്ഞു.
പ്രാ​​​ർ​​​ഥന​​​യ്ക്കി​​​ടെ​​​യാ​​​ണു സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ബ്ലാ​​​ങ്ക​​​റ്റു​​​ക​​​ളും പു​​​ത​​​പ്പു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പൊ​​​തി​​​ഞ്ഞാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. നി​​​ര​​​വ​​​ധി പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു​​​വെ​​​ന്നും മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സെ​​​യ്ബു​​​ള്ള മു​​​ജാ​​​ഹി​​​ദ് പ​​​റ​​​ഞ്ഞു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ താ​​​ലി​​​ബാ​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് പ്രാദേ​​​ശി​​​ക ഘ​​​ട​​​ക​​​മാ​​​യ ഐ​​​എ​​​സ് ഖൊ​​​റോ​​​സാ​​​ൻ ഏറ്റെടുത്തു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ ഭ​​​ര​​​ണം താ​​​ലി​​​ബാ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ഈ ​​​വി​​​ഭാ​​​ഗം രാ​​​ജ്യ​​​ത്ത് ക​​​ടു​​​ത്ത ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. രാ​​​ജ്യ​​​ത്തെ ഷി​​​യാ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​മാ​​​യി യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​വ​​​ർ കാ​​​ബൂ​​​ളി​​​ലും ഹി​​​റാ​​​ത്തി​​​ലും സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.