അഫ്ഗാന്‍: ഇ വീസ ഇന്ത്യ നിര്‍ബന്ധമാക്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 August 2021

അഫ്ഗാന്‍: ഇ വീസ ഇന്ത്യ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇലക്ട്രോണിക്സ് വീസ (ഇ വീസ) നിര്‍ബന്ധമാക്കി. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മുന്‍പ് വീസ ലഭിച്ചവരും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തവരുമായ അഫ്ഗാന്‍ പൗരന്മാരുടെ വീസ അസാധുവാകും. indianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വീസയ്ക്ക് അപേക്ഷിക്കാം. സംഘര്‍ഷത്തിനിടെ അഫ്ഗാന്‍ പൗരന്മാരില്‍ പലരുടെയും പാസ്പോര്‍ട്ടുകള്‍ നഷ്ടമായതായും താലിബാന്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍പ് നല്‍കിയ വീസകളെല്ലാം അസാധുവാക്കാന്‍ ഇന്ത്യ തീരുമനിച്ചത്. ഇന്ത്യന്‍ വീസ പതിപ്പിച്ച ഒട്ടേറെ അഫ്ഗാന്‍ പാസ്പോര്‍ട്ടുകള്‍ കബൂളിലെ ട്രാവല്‍ ഏജന്‍സിയില്‍നിന്ന് കഴിഞ്ഞദിവസം മോഷണം പോയി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പക്കല്‍ അവ എത്താനുള്ള സാധ്യത സംശയിക്കുന്നു.