അബ്ദുൾ റസാക് ഗുർനയ്ക്ക് സാഹിത്യ നൊബേൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 October 2021

അബ്ദുൾ റസാക് ഗുർനയ്ക്ക് സാഹിത്യ നൊബേൽ

സ്റ്റോ​​​ക്ഹോം: ഈ​​​വ​​​ർ​​​ഷ​​​ത്തെ സാ​​​ഹി​​​ത്യ​​​ നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ടാ​​​ൻ​​​സാ​​​നി​​​യ​​​ൻ ഗ്ര​​​ന്ഥ​​​കാ​​​ര​​​ൻ അ​​​ബ്ദു​​​ൾ റ​​​സാ​​​ക് ഗു​​​ർ​​​ന​​​യ്ക്ക്. കോ​​​ള​​​നി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളും ഗ​​​ൾ​​​ഫി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി ജീ​​​വി​​​ത​​​വും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി കൃ​​​തി​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​മെ​​​ന്ന് സ്വീ​​​ഡി​​​ഷ് അ​​​ക്കാ​​​ദ​​​മി പ​​​റ​​​ഞ്ഞു. “മെ​​​മ്മ​​​റി ഓ​​​ഫ് ഡി​​​പ്പാ​​​ർ​​​ച്ച​​​ർ’ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് നോ​​​വ​​​ലു​​​ക​​​ളും ഒ​​​ട്ടേ​​​റെ ചെ​​​റു​​​ക​​​ഥ​​​ക​​​ളും ബ്രി​​​ട്ട​​​നി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​താ​​​യി പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. പ്ര​​​ബ​​​ന്ധ​​​കാ​​​ര​​​നെ​​​ന്ന നി​​​ല​​​യി​​​ലും ശ്ര​​​ദ്ധേ​​​യ​​​നാ​​​ണ്. “പാ​​​ര​​​ഡൈ​​​സ്’ എ​​​ന്ന നോ​​​വ​​​ൽ 1994ൽ ​​​ബു​​​ക്ക​​​ർ​​​പ്രൈ​​​സ് ചു​​​രുക്ക​​​പ്പ​​​ട്ടിക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചി​​​രു​​​ന്നു. 1986ൽ ​​​വോ​​​ൾ ​​​സോ​​​യി​​​ങ്ക​​​യ്ക്കു​​​ശേ​​​ഷം നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ആ​​​ഫ്രി​​​ക്ക​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​ണ് അ​​​ബ്ദു​​​ൾ റ​​​സാ​​​ക് ഗു​​​ർ​​​ന.