അഭിഭാഷകരുടെ അഭിപ്രായങ്ങൾക്കു നിയന്ത്രണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2021

അഭിഭാഷകരുടെ അഭിപ്രായങ്ങൾക്കു നിയന്ത്രണം

ന്യൂ​ഡ​ൽ​ഹി: ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ബാ​ർ​ കൗ​ണ്‍സി​ലി​ന്‍റെ പു​റ​ത്തുക​ട​ന്ന് അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക് കൂ​ച്ചു​വി​ല​ങ്ങ്. ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളു​ടെ ച​ർ​ച്ച​ക​ളി​ലും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രെ ല​ക്ഷ്യ​മി​ട്ടാ​ണു ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ അ​ഭി​ഭാ​ഷ​ക​രു​ടെ വി​മ​ർ​ശ​നം ഇ​ല്ലാ​താ​ക്കാ​ൻ പു​തി​യ നി​ർ​ദേ​ശം ബാ​ർ കൗ​ണ്‍സി​ൽ പു​റ​ത്തി​റ​ക്കി.
ജ​ഡ്ജി​മാ​ർ, ജു​ഡീ​ഷൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ അ​ച്ച​ടി, ഇ​ല​ക്​ട്രോ​ണി​ക്, സമൂഹ മാ​ധ്യമ​ങ്ങ​ളി​ൽ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ അ​ത് ബാ​ർ കൗ​ണ്‍സി​ലി​നെ​തി​രാ​യ നീ​ക്ക​മാ​യിക്കണ്ടു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ഡ്വ​ക്കറ്റ്സ് ആ​ക്‌ടിലെ 35 അ​ല്ലെ​ങ്കി​ൽ 36 വ​കു​പ്പ് പ്ര​കാ​രം അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ബാ​ർ കൗ​ണ്‍സി​ൽ വി​ശ​ദീ​ക​രി​ച്ചു. ബാ​ർ കൗ​ണ്‍സി​ലി​നെ​തി​രേയും അ​തി​ന്‍റെ ചു​മ​ല​ക്കാ​ർ​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ബാ​ർ കൗ​ണ്‍സി​ൽ അം​ഗ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.