അമരീന്ദർസിംഗ് അമിത് ഷായുമായി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 September 2021

അമരീന്ദർസിംഗ് അമിത് ഷായുമായി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​യ ക്യാപ്റ്റൻ അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ സെപ്റ്റംബര്‍ 29ന് വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച ച​​​​ർ​​​​ച്ച ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ടു. അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്നു​​​​മു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ണ്. ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മോ​​​​യെ​​​​ന്നു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​ൻ മു​​​​ന്‍പ് അ​​​​മ​​​​രീ​​​​ന്ദ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​മ​​​​രീന്ദ​​​​റി​​​​ന്‍റേ​​​​ത് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണെ​​​​ന്ന് മീ​​​​ഡി​​​​യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ര​​​​വീ​​​​ൻ തു​​​​ക്രാ​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.
പ​​​​ഞ്ചാ​​​​ബ് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം ന​​​​വ​​​​ജ്യോ​​​​ത് സി​​​​ദ്ദു രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​ണ് അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് അ​​​​മി​​​​ത് ഷാ​​​​യെ ക​​​​ണ്ട​​​​ത്. അ​​​പ​​​മാ​​​നി​​​ത​​​നാ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ഒ​​​ഴി​​​യേ​​​ണ്ടി വ​​​ന്ന അ​​​​മ​​​​രീ​​​​ന്ദ​​​​ർ ഒ​​​​രു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​നു​​​​ന​​​​യ​​​​ത്തി​​​​നും വ​​​​ഴ​​​​ങ്ങാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ മൂ​​​​ന്നു ത​​​​വ​​​​ണ താ​​​​ൻ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് അ​​​​മ​​​​രീ​​​​ന്ദ​​​​ർ തു​​​​റ​​​​ന്ന​​​​ടി​​​​ച്ചി​​​​രു​​​​ന്നു. രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​ക്കും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​ക്കും എ​​​​തിരേ അ​​​​മ​​​​രീ​​​​ന്ദ​​​​ർ രൂ​​​​ക്ഷഭാ​​​​ഷ​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.ബ​​​​ഹു​​​​കോ​​​​ണ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബി​​​​ൽ ജ​​​​ന​​​​പ്രി​​​​യ നേ​​​​താ​​​​വാ​​​​യ അ​​​​മ​​​​രീ​​​​ന്ദ​​​​ർ (79) ബി​​​​ജെ​​​​പി​​​​ക്കു മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്. അ​​​​കാ​​​​ലിദ​​​​ൾ എ​​​​ൻ​​​​ഡി​​​​എ വി​​​​ട്ട​​​​തോ​​​​ടെ പ​​​​ഞ്ചാ​​​​ബി​​​​ൽ ബി​​​​ജെ​​​​പി​​​ക്കു നാ​​​​ഥ​​​​നി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.