അരുണാചൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും നേർക്കുനേർ

sponsored advertisements

sponsored advertisements

sponsored advertisements

9 October 2021

അരുണാചൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും നേർക്കുനേർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും സൈ​നി​ക​ർ വീ​ണ്ടും മു​ഖാ​മു​ഖം. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ചെ​റു​ത്തുനി​ൽ​പ്പി​നെത്തു​ട​ർ​ന്ന് ഇ​രു​നൂ​റോ​ളം വ​രു​ന്ന ചൈ​നീ​സ് പ​ട്ടാ​ളം പി​ൻ​വാ​ങ്ങി. അ​രു​ണാ​ച​ൽ അ​തി​ർ​ത്തി​യി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണരേ​ഖ​യ്ക്കു സ​മീ​പം ത​വാം​ഗി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ന്യ​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​സ​ലു​ണ്ടാ​യ​ത്. ടി​ബ​റ്റി​ൽനി​ന്നും ഇ​രു​നൂറോ​ളം ചൈ​നീ​സ് സൈ​നി​ക​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാം​ഗ് അ​തി​ർ​ത്തി വ​ഴി നു​ഴ​ഞ്ഞുക​യ​റു​ക​യും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധശേ​ഖ​ര​ങ്ങ​ൾ ല​ക്ഷ്യം വ​യ്ക്കു​ക​യും ചെ​യ്തുവെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക​ടു​ത്തു​ള്ള ബം​ലാ -യാം​ഗ്സേ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞയാ​ഴ്ച​യാ​ണ് നീ​ക്കം ന​ട​ന്ന​ത്.
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ചെ​റു​ത്തുനി​ൽ​പ്പി​ൽ ഏ​താ​നും ചൈ​നീ​സ് സൈ​നി​ക​രെ താ​ത്കാ​ലി​ക​മാ​യി ബ​ന്ദി​ക​ളാ​ക്കി. പ്രാ​ദേ​ശി​ക സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രു​ടെ ഇ​ട​പെ​ട​ലി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നു ശേ​ഷം ബ​ന്ദി​ക​ളാ​ക്കി​യ ചൈ​നീ​സ് സൈ​നി​ക​രെ വി​ട്ട​യ​ച്ചു. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ-​സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ന​ഷ്ട​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മി​ട​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ത​വാം​ഗി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്. 1962ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധം ആ​രം​ഭി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ചൈ​ന ത​വാം​ഗ് കീ​ഴ​ട​ക്കി ടി​ബ​റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് തെ​ക്ക​ൻ ടി​ബ​റ്റാ​ണെ​ന്നാ​യി​രു​ന്നു ചൈ​ന​യു​ടെ വാ​ദം. ചൈ​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബു​ദ്ധ​മ​ത വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ടി​ബ​റ്റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ലാ​സ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം പ്രാ​ധാ​ന്യ​മാ​ർ​ഹി​ക്കു​ന്ന സ്ഥ​ല​മാ​ണ് ത​വാം​ഗ്. ബു​ദ്ധ​മ​ത വി​ശ്വാ​സി​ക​ൾ ആ​ദ​രി​ക്കു​ന്ന ദലൈ ലാ​മ​യു​ടെ ജ​ന്മ​ദേ​ശംകൂ​ടി​യാ​ണ് ത​വാം​ഗ്.