അര്‍ജന്‍റീനയ്ക്ക് സ്വപ്നകോപ്പ

sponsored advertisements

sponsored advertisements

sponsored advertisements

11 July 2021

അര്‍ജന്‍റീനയ്ക്ക് സ്വപ്നകോപ്പ

റി​യോ ഡി ​ഷാ​നെ​റോ: ബ്ര​സീ​ലി​ന്‍റെ മ​ണ്ണി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് സ്വ​പ്ന​തു​ല്യ​മാ​യ വി​ജ​യം. കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി​ ല​യ​ണ​ൽ മെ​സി​യും കൂ​ട്ട​രും കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം സ്വ​ന്ത​മാ​ക്കി​. 1993-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ർ​ജ​ന്‍റീ​ന കോ​പ്പ നേ​ടു​ന്ന​ത്. 1916ൽ ​തു​ട​ക്ക​മാ​യ കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ൽ 15-ാം കി​രീ​ട​വു​മാ​യി യു​റ​ഗ്വാ​യു​ടെ പേ​രി​ലു​ള്ള റെ​ക്കോ​ർ​ഡി​നൊ​പ്പ​മെ​ത്താ​നും അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി. 22-ാം മി​നി​റ്റി​ൽ ഏ​യ്ഞ്ച​ൽ ഡി ​മ​രി​യ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​ൻ ജ​യം. റോ​ഡ്രി​ഡോ ഡി ​പോ​ൾ നീ​ട്ടി​ന​ൽ​കി​യ ഒ​രു പാ​സി​ൽ നി​ന്നാ​യി​രു​ന്നു ഏ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഗോ​ൾ പി​റ​ന്ന​ത്. പ​ന്ത് ത​ട​യു​ന്ന​തി​ൽ ബ്ര​സീ​ൽ ഡി​ഫ​ൻ​ഡ​ർ റെ​ന​ൻ ലോ​ഡി​ക്ക് പി​ഴ​ച്ചു. പാ​സ് സ്വീ​ക​രി​ച്ച് മു​ന്നേ​റി​യ ഡി ​മ​രി​യ ബ്ര​സീ​ൽ ഗോ​ൾ​കീ​പ്പ​ർ എ​ഡേ​ഴ്സ​ണെ ക​ബ​ളി​പ്പി​ച്ച് പ​ന്ത് ചി​പ് ചെ​യ്ത് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ അ​ർ​ജ​ന്‍റീ​ന കു​പ്പാ​യ​ത്തി​ൽ ഒ​രു കി​രീ​ട​മെ​ന്ന മെ​സി​യു​ടെ ആ​ഗ്ര​ഹ​വും പൂ​വ​ണി​ഞ്ഞു. ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം മ​ണ്ണി​ൽ മാ​റ​ക്കാ​ന​യി​ൽ നെ​യ്മ​റെ​യും കൂ​ട്ട​രെ​യും വീ​ഴ്ത്തി​യ​തും അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ത്തി​ന് തി​ള​ക്കം കൂ​ട്ടി. 84 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​രു ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ അ​ർ​ജ​ന്‍റീ​ന മ​ല​ർ​ത്തി​ട​യി​ക്കു​ന്ന​ത്.