അറസ്റ്റ് വിവാദം: മോദിക്കെതിരായ പോസ്റ്റര്‍ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 May 2021

അറസ്റ്റ് വിവാദം: മോദിക്കെതിരായ പോസ്റ്റര്‍ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി എ​ന്നാ​രോ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​ക്കെ​തി​രേ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മി​ക്ക​വ​രും റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​ണ്. മ​റ്റാ​രോ ഇ​വ​ർ​ക്ക് പോ​സ്റ്റ​റു​ക​ൾ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. അ​തി​നി​ടെ​യാ​ണ് ത​ന്നെ​യും കൂ​ടി അ​റ​സ്റ്റ് ചെ​യ്യൂ എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. “മോ​ദി​ജി ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്’’ എ​ന്നാ​യി​രു​ന്നു മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ എ​ഴു​തി​യി​രു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് 24 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ 21ൽ ​അ​ധി​കം കേ​സു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെയും സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളെ​യും വി​മ​ർ​ശി​ച്ച് പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കോ​ണ്‍ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര എ​ന്നി​വ​ർ ഉ​ൾ​പ്പെടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഇ​തി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.