അ​ഫ്ഗാ​ൻകാ​ർ രാ​ജ്യം വിടരുത്: താലിബാൻ

sponsored advertisements

sponsored advertisements

sponsored advertisements

25 August 2021

അ​ഫ്ഗാ​ൻകാ​ർ രാ​ജ്യം വിടരുത്: താലിബാൻ

കാ​​​ബൂ​​​ൾ: യുഎസ് സേന 31നകം രാജ്യം വിടണമെന്ന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും നിലപാട് കടുപ്പിച്ചു. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിട്ടുപോകരുതെന്നു മുന്നറിയിപ്പു നല്‍കിയ താലിബാന്‍ ഇക്കാര്യത്തില്‍ യുഎസ് നയം മാറ്റണമെന്നും ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്കു പോകാന്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് അനുമതി നല്‍കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷനലുകളെ കൊണ്ടുപോകാനും അനുവദിക്കില്ല.
കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കുമേറിയിരിക്കുകയാണ്. 31നകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന്‍റെ 37 സൈനിക വിമാനങ്ങളും സഖ്യകക്ഷികളും 57 വിമാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറിനുള്ളില്‍ 21,600 പേരെ ഒഴിപ്പിച്ചുകഴിഞ്ഞു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വികസിത രാജ്യങ്ങളുടെ സംഘടനയായ ജി 7 യോഗം ചേര്‍ന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കണമന്ന് നാറ്റോ നിര്‍ദ്ദേശിച്ചു. ഇതിനിടെ, യുഎസ് പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം സിഐഎ മേധാവി വില്യം ബേണ്‍സ് താലിബാന്‍ നേതാവ് അബ്ദുല്‍ ഗനി ബറാദറെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.