അ​​ഫ്ഗാ​​ൻ ഭീകരത താവളമാക്കരുത്: താലിബാനോട് ഇന്ത്യ

sponsored advertisements

sponsored advertisements

sponsored advertisements

1 September 2021

അ​​ഫ്ഗാ​​ൻ ഭീകരത താവളമാക്കരുത്: താലിബാനോട് ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യും താ​​​​ലി​​​​ബാ​​​​നും ത​​​​മ്മി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഉ​​​​ന്ന​​​​ത​​​​ത​​​​ല ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഖ​​​​ത്ത​​​​റി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ദീ​​​​പ​​​​ക് മി​​​​ത്ത​​​​ലും താ​​​​ലി​​​​ബാ​​​​ൻ നേ​​​​താ​​​​വ് ഷേ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ് സ്റ്റാ​​​​നെ​​​​ക്സാ​​​​യും ത​​​​മ്മി​​​​ൽ ദോ​​​​ഹ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച. ദോ​​​​ഹ​​​​യി​​​​ലെ താ​​​​ലി​​​​ബാ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ ഓ​​​​ഫീ​​​​സ് ത​​​​ല​​​​വ​​​​നാ​​​​ണു ഷേ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ്. താ​​​​ലി​​​​ബാ​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​യെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. അ​​​​ഫ്ഗാ​​​​ൻ മ​​​​ണ്ണ് ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ദീ​​​​പ​​​​ക് മി​​​​ത്ത​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മ​​​​ട​​​​ക്കം, സു​​​​ര​​​​ക്ഷ, ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന അ​​​​ഫ്ഗാ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ത്ര എ​​​​ന്നി​​​​വ ച​​​​ർ​​​​ച്ചാവി​​​​ഷ​​​​യ​​​​മാ​​​​യി. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ക്രി​​​​യാ​​​​ത്മക ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​​​​മെ​​​​ന്നു താ​​​​ലി​​​​ബാ​​​​ൻ നേ​​​​താ​​​​വ് ദീ​​​​പ​​​​ക് മി​​​​ത്ത​​​​ലി​​​​ന് ഉ​​​​റ​​​​പ്പു ന​​​​ല്കി​​​​യ​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.
മേ​​ഖ​​ല​​യി​​ലെ സു​​പ്ര​​ധാ​​ന രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ​​യെ​​ന്നും വ്യാ​​പാ​​ര, സാ​​മ്പ​​ത്തി​​ക, രാ​​ഷ്‌​​ട്രീ​​യ​​ബ​​ന്ധ​​ങ്ങ​​ൾ തു​​ട​​രാ​​ൻ താ​​ലി​​ബാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നെ​​ന്നും ശ​​നി​​യാ​​ഴ്ച ഷേ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ് പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു. താ​​ലി​​ബാ​​നു​​മാ​​യി ഇ​​ന്ത്യ ആ​​ശ​​യ​​വി​​നി​​മ​​യം തു​​ട​​ങ്ങി​​യെ​​ന്ന് നേ​​ര​​ത്തേ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.