ഇടിമിന്നലിൽ ഉത്തരേന്ത്യയില്‍ 70 മരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 July 2021

ഇടിമിന്നലിൽ ഉത്തരേന്ത്യയില്‍ 70 മരണം

ന്യൂ​ഡ​ൽ​ഹി: അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ക​ളി​ൽ ഉ​ത്ത​രേ​ന്ത്യ​യില്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലായി 70 പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ര​ണ​മു​ണ്ടാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ത്രം 41 പേ​ർ മ​രി​ച്ചു. പ്ര​യാഗ്‌രാ​ജി​ൽ ക​ന​ത്ത മ​ഴ​യി​ലും മി​ന്ന​ലി​ലും 14 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു. കാ​ണ്‍പുർ ഫ​ത്തേ​പ്പുർ, കൗ​ശം​ബി, ഫി​റോ​സാ​ബാ​ദ്, ഉ​ന്നാ​വോ, ഹ​മീ​ർ​പുർ, സോ​ൻ​ഭ​ദ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബാ​ക്കി മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. മി​ന്ന​ലേ​റ്റ് യു​പി​യി​ൽ 250ൽ ​അ​ധി​കം മൃ​ഗ​ങ്ങ​ളും ച​ത്തു. മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഹി​​​മാ​​​ച​​​ലി​​​ലും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലും ജ​​​ന​​​ജീ​​​വി​​​തം ദുഃസ​​​ഹ​​​മാ​​​ക്കി.
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
രാ​ജ​സ്ഥാ​നി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മി​ന്ന​ലേ​റ്റ് 20 പേ​ർ മ​രി​ച്ചു. ഇ​തി​ൽ 11 പേ​ർ ജ​യ്പുരി​ലെ ഒ​രു കൊ​ട്ടാ​ര​ത്തി​ൽ വാ​ച്ച് ട​വ​റി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​രി​ച്ച​ത്. ധോ​ൽ​പുർ, കോ​ട്ട, ഝ​ലാ​വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ളു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ മി​ന്ന​ലേ​റ്റ് ഏ​ഴ് പേ​ർ മ​രി​ച്ചു. ശി​യോ​പുർ, ഗ്വാ​ളി​യർ, ശി​വ​പു​രി, അ​നു​പ്പുർ, ബേ​തു​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. ഇ​ടി​മി​ന്ന​ലേ​റ്റ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ഃഖം രേ​ഖ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ആ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. രാ​ജ​സ്ഥാ​നി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.