ഇന്ത്യക്കാരെ ഒഴിപ്പിച്ചതു സാഹസികമായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 August 2021

ഇന്ത്യക്കാരെ ഒഴിപ്പിച്ചതു സാഹസികമായി

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ട​ക്കം 140 ഇ​ന്ത്യ​ക്കാ​രെ പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​തു സാ​ഹ​സി​ക​മാ​യി. കാ​ബൂ​ളി​ൽനി​ന്നു പാ​ക് വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കി ഇ​റാ​നു മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വി​മാ​നം പ​റ​ന്ന​ത്. ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി ഓഗസ്റ്റ് 17ന് രാ​വി​ലെ 11ന് ​ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ ഇ​റ​ക്കി​യ ശേ​ഷ​മാ​ണു വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. വ​ള​രെ​യേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട ദൗ​ത്യ​മാ​ണു വി​ജ​യ​ക​ര​മാ​യി വ്യോ​മ​സേ​ന പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നു കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി രു​ദ്രേ​ന്ദ്ര ട​ണ്ഠ​ൻ പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ 15ന് ​കാ​ബൂ​ളി​ലേ​ക്ക് അ​യ​ച്ച വി​മാ​ന​മാ​ണ് ഓഗസ്റ്റ് 17ന് തി​രി​കെ​യെ​ത്തി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച 45 ഇ​ന്ത്യ​ക്കാ​രെ വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചി​രു​ന്നു. 36 മ​ല​യാ​ളി​ക​ൾ അ​ട​ക്കം 1,500ന് ​അ​ടു​ത്ത് ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഇ​ന്തോ -ടി​ബ​റ്റ​ൻ അ​തി​ർ​ത്തി പോ​ലീ​സിലെ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ല് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്ക​മു​ള്ള​വ​രാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​ത്. മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രെ​യും തി​രി​ച്ചെ​ത്തി​ക്കു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​നാ​യി ഓ​ണ്‍ലൈ​നി​ൽ എ​മ​ർ​ജ​ൻ​സി വീ​സ ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സി-17 ​വി​മാ​ന​ത്തി​ലാ​ണു കാ​ബൂ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​രെ ര​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച​ത്. കൂ​ടു​ത​ൽ വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രും.