ഇന്ത്യയില്‍ ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 July 2021

ഇന്ത്യയില്‍ ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയില്‍ പ​ക്ഷിപ്പനി ബാ​ധി​ച്ച് ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​ൽ​ഹി​യി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 11 വ​യ​സു​കാ​ര​നാ​ണ് പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ട്ടി. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​രി​യി​ൽ എ​ച്ച്5​എ​ൻ1 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം കൂ​ടി​യാ​ണി​ത്. പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ലൈ ര​ണ്ടി​നാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ സു​ശീ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ന്യു​മോ​ണി​യ, ലു​ക്കി​മി​യ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് കു​ട്ടി​യെ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​ത്. കു​ട്ടി​യെ ചി​കി​ത്സി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഹ​രി​യാ​ന​യി​ൽ ഈ ​വ​ർ​ഷം ആ​ദ്യം പ​തി​നാ​യി​ര​ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ​ക്ക് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ര​വ​ധി പ​ക്ഷി​ക​ൾ ചാ​വു​ക​യും ചെ​യ്തി​രു​ന്നു.