ഇന്ത്യയില്‍ കോവിഡ് മരണനിരക്കു പെരുകുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 May 2021

ഇന്ത്യയില്‍ കോവിഡ് മരണനിരക്കു പെരുകുന്നു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ രാ​ജ്യ​ത്തെ മ​ര​ണനി​ര​ക്കും പെ​രു​കു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ന് ശേ​ഷം 80,000 കേ​സു​ക​ളി​ൽ നി​ന്ന് ഒ​റ്റ ദി​വ​സം നാ​ലു ല​ക്ഷ​ത്തി​ലേ​റെ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്ഥി​തി​യി​ലെ​ത്തി​യി​രു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ ഇ​ക്കാ​ല​യ​ള​വി​ൽ മ​ര​ണനി​ര​ക്കും പ്ര​തി​ദി​നം 400ൽ ​നി​ന്നും നാ​ലാ​യി​രം വ​രെ എ​ത്തി നി​ൽ​ക്കു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ഒ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ആ​കെ മ​ര​ണ​ങ്ങ​ളു​ടെ അ​ഞ്ചി​ലൊ​ന്ന് എ​ന്ന നി​ല​യി​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഹ​രി​യാ​ന, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് തു​ട​ങ്ങി​യ ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് മ​ര​ണ നി​ര​ക്ക് വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.