ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുന്നു

sponsored advertisements

sponsored advertisements

sponsored advertisements

22 July 2021

ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്നു. ജൂലൈ 21ന് 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 42,015 പേ​​​ർ​​​ക്കാ​​​ണ് വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. പ്ര​​​തി​​​ദി​​​ന മ​​​ര​​​ണ​​​വും കൂ​​​ടി. 3,998 പേ​​​രാ​​​ണ് ഇന്നലെ വൈ​​​റ​​​സ് ബാ​​​ധ​​​യെത്തുട​​​ർ​​​ന്ന് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്തവ​​​രു​​​ടെ മ​​​ര​​​ണം കൂ​​​ട്ട​​​ത്തോ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്ന​​​ത്. മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​തു​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 36,977 പേ​​​രാ​​​ണ് രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​ത്. നി​​​ല​​​വി​​​ൽ 4.07 ല​​​ക്ഷം പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 2.27 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ 30 ദി​​​വ​​​സ​​​വും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് ശ​​​രാ​​​ശ​​​രി മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.