ഇന്ത്യയില്‍ കോവിഡ് രോഗികൾ കുറയുന്നു; മരണം കൂടുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 May 2021

ഇന്ത്യയില്‍ കോവിഡ് രോഗികൾ കുറയുന്നു; മരണം കൂടുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ, മ​ര​ണ സം​ഖ്യ കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മെയ് 21ന് 4209 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ദി​ന റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,59,591 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും 3,57,295 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 4500 വ​രെ ഉ​യ​ർ​ന്ന മ​ര​ണ നി​ര​ക്ക് വ്യാ​ഴാ​ഴ്ച 3874 ആ​യി കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വീ​ണ്ടും 4209 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.