ഇന്ത്യയില്‍ വാക്സിനെടുത്ത 87,000 പേർക്കു കോവിഡ്

sponsored advertisements

sponsored advertisements

sponsored advertisements

20 August 2021

ഇന്ത്യയില്‍ വാക്സിനെടുത്ത 87,000 പേർക്കു കോവിഡ്

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയില്‍ ര​ണ്ട് ഡോ​സ് വാ​ക്സി​നും എ​ടു​ത്ത 87,000-ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് (ബ്രേ​ക്ക് ത്രൂ ​ഇ​ൻ​ഫ​ക്‌​ഷ​ൻ) സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 46 ശ​ത​മാ​നം കേ​സു​ക​ളും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ തോ​​​തി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ എ​​​ണ്‍പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ര​​​ണ്ട് ഡോ​​​സും സ്വീ​​​ക​​​രി​​​ച്ച 40000 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
സമ്പൂ​​​ർ​​​ണ വാ​​​ക്സി​​​നേ​​​ഷ​​​ൻ നേ​​​ടി​​​യ വ​​​യ​​​നാ​​​ട്ടി​​​ൽപോ​​​ലും വീ​​​ണ്ടും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. വ​​​യ​​​നാ​​​ട്ടി​​​ൽ എ​​​ല്ലാ​​​വ​​​രും ഒ​​​രു ഡോ​​​സെ​​​ങ്കി​​​ലും വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ 200 സാമ്പി​​​ളു​​​ക​​​ൾ ജ​​​നി​​​ത​​​ക ശ്രേ​​​ണീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​മൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ വൈ​​​റ​​​സി​​​ന്‍റെ പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​മാ​​​ണ് കൂ​​​ടു​​​ത​​​ൽ മാ​​​ര​​​ക​​​മാ​​​യ​​​ത്. കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കും ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​മാ​​​ണ് ബാ​​​ധി​​​ച്ച​​​ത്. ര​​​ണ്ടാം കോ​​​വി​​​ഡ് ത​​​രം​​​ഗം കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.