ഇന്ത്യയില്‍ വാക്സിനെടുത്താലും ക്വാറന്‍റീന്‍ വേണമെന്ന് യുകെ

sponsored advertisements

sponsored advertisements

sponsored advertisements

21 September 2021

ഇന്ത്യയില്‍ വാക്സിനെടുത്താലും ക്വാറന്‍റീന്‍ വേണമെന്ന് യുകെ

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2 ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും യുകെയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. വാക്സിന്‍ സ്വീകരിക്കാത്തവരു‍ടെ പട്ടികയിലായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക. ഈ വ്യവസ്ഥയുമായി യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം ഒക്ടോബര്‍ 4നു പുലര്‍ച്ചെ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്കു പുറമെ യുഎഇ, തുര്‍ക്കി, ജോര്‍ദ്ദാന്‍, തായലന്‍ഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ അസ്ട്രാസെനക വാക്സിന്‍ എടുത്തവര്‍ക്കു ക്വാറന്‍റീന്‍ ആവശ്യമില്ലെന്നു പറയുകയും അതിന്‍റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിഷയം നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിഷേധം വ്യക്തമാക്കിയ ശി തരൂര്‍ എംപി കേംബ്രിജ് സര്‍വകലാശാലയില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍നിന്നു പിന്മാറി.