ഇന്ത്യയിൽ ഉടൻ ബൂസ്റ്റർ ഡോസ് ആവശ്യമില്ല: ഐസിഎംആർ

sponsored advertisements

sponsored advertisements

sponsored advertisements

15 September 2021

ഇന്ത്യയിൽ ഉടൻ ബൂസ്റ്റർ ഡോസ് ആവശ്യമില്ല: ഐസിഎംആർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നുപോ​ലു​മി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ. രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​നല​ക്ഷ്യം. അ​തി​നി​ടെ പൊ​തു ആ​രോ​ഗ്യരം​ഗ​ത്ത് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചു ച​ർ​ച്ചപോ​ലും ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ല​വി​ലു​ള്ള കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നും ബൂ​സ്റ്റ​ർ ഡോ​സു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യമേ​ഖ​ല​യി​ലെ ആ​ധി​കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യി ലാ​ൻ​സെ​റ്റും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ ഇ​പ്പോ​ഴും കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഒ​രു മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്നി​ല്ല. രാ​ജ്യ​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തു ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലു​ള്ള മു​പ്പ​തോ​ളം ജി​ല്ല​ക​ളു​ണ്ടെ​ന്നും ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ആ​ഘോ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ത​യാറാ​യാ​ൽ വ​രുംകാ​ല​ങ്ങ​ളി​ൽ കു​റ​ച്ചുകൂ​ടി ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.
രാ​ജ്യ​ത്ത് കൗ​മാ​ര പ്രാ​യ​ക്കാ​ർ​ക്ക് ഇം​ഗ്ല​ണ്ടി​ലെ മാ​തൃ​ക​യി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നാ​ണ് ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞ​ത്. 12 വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യി​ലു​ള്ള ആ​ളു​ക​ൾ​ക്കാ​യു​ള്ള വാ​ക്സി​ൻ സൈ​ക്കോ​വ് – ഡി​ക്ക് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​പ​രി​ധി​യി​ൽ പെ​ടു​ന്ന​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഒ​ന്നി​ല​ധി​കം ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​കും വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ക. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നുവ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 18-17 പ്രാ​യ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കും പി​ന്നീ​ട് 17-16, 16-15 എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കു​ക. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 75 കോ​ടി വാ​ക്സി​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ ജ​ന​സം​ഖ്യ​യു​ടെ അ​റു​പ​ത് ശ​ത​മാ​ന​വും ആ​ദ്യഡോ​സ് എ​ടു​ത്തുക​ഴി​ഞ്ഞു.