ഇന്ത്യൻ സ്വത്തിനായി പാരീസിൽ നിയമപോരാട്ടം

sponsored advertisements

sponsored advertisements

sponsored advertisements

9 July 2021

ഇന്ത്യൻ സ്വത്തിനായി പാരീസിൽ നിയമപോരാട്ടം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​​യി​ൽ ഫ്രാ​ൻ​സി​ലു​ള്ള 24 മി​ല്യ​ണ്‍ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഇ​രു​പ​തോ​ളം വ​സ്തു​വ​ക​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ ഫ്ര​ഞ്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ബ്രി​ട്ടീ​ഷ് ക​മ്പ​നി കെ​യ്ൻ എ​ന​ർ​ജി. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ കെ​യ്ൻ ആ​ലോ​ചി​ക്കു​ന്നി​ല്ല. പ​ക്ഷേ, കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​വ​സ്തു​വ​ക​ക​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു ക്ര​യ​വി​ക്ര​യം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഫ്രാ​ൻ​സി​ലെ ഇ​ന്ത്യ​ൻ ആ​സ്തി​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ര​ഞ്ച് കോ​ട​തി​ക​ളി​ൽ നി​ന്നു​ള്ള ഏ​തെ​ങ്കി​ലും നോ​ട്ടീ​സോ ഉ​ത്ത​ര​വോ അ​റി​യി​പ്പോ കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. അ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​ചി​ത​മാ​യ നി​യ​മ പ​രി​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കുമെന്ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
ത​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ട​മ​ക​ളു​ടെ താ​ത്പ​ര്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് കെ​യ്ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ഓ​രോ ഉ​പാ​ധി​ക​ൾ വയ്ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​തു​പോ​ലൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്‌ട്ര ഓ​ഹ​രി​യു​ട​മ​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് കെ​യ്ൻ എ​ന​ർ​ജി പ​റ​യു​ന്ന​ത്. ബ്രീ​ട്ടീ​ഷ് ക​മ്പ​നി​യാ​യ കെ​യ്ൻ എ​ന​ർ​ജി​യു​മാ​യു​ള്ള നി​കു​തി ത​ർ​ക്ക കേ​സാ​ണ് ഇ​പ്പോ​ൾ പാ​രീ​സി​ലെ ഇ​ന്ത്യ​യു​ടെ സ്വ​ത്ത് വ​ക​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തു വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​ത്. കേ​സി​ൽ കെ​യ്ൻ എ​ന​ർ​ജി​ക്ക് ഇ​ന്ത്യ 140 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്‌ട്ര ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​ക്ക് അ​മേ​രി​ക്ക​യും ഇം​ഗ്ല​ണ്ടും ഫ്രാ​ൻ​സും ഉ​ൾ​പ്പെടെ അ​ഞ്ചു രാ​ജ്യ​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി ക​ഴി​ഞ്ഞ​തു​മാ​ണ്.
2012ൽ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​മ്പോ​ൾ ചി​ല ക​മ്പ​നി​ക​ൾ​ക്കു മേ​ൽ മൂ​ല​ധ​ന നി​കു​തി ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ത​ർ​ക്ക​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ൽ ഈ ​നി​കു​തി എ​ടു​ത്തു ക​ള​ഞ്ഞു. തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ, ഗ്യാ​സ് ഇ​ട​പാ​ടു​ക​ൾ ഉ​ള്ള കെ​യ്ൻ എ​ന​ർ​ജി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌ട്ര ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ച​ത്.