എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 June 2021

എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽനി​ന്നു രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടുപേ​ര​ട​ക്കം നാ​ലുപേ​ർ എം​പി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള​ത്തി​ൽ നി​ന്നു ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ. ​വി. ശി​വ​ദാ​സു​മാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​വ​രെ കൂ​ടാ​തെ രാ​ഷ്‌ട്രപ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്ത സ്വ​പ​ൻ ദാ​സ്ഗു​പ്ത, മ​ഹേ​ഷ് ജെ​ത്‌​മ​ലാ​നി എ​ന്നി​വ​രും, രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നും ഉ​പ​രാ​ഷ്‌ട്രപ​തി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഡോ. ​ശി​വ​ദാ​സ​ൻ മ​ല​യാ​ള​ത്തി​ലും ബാ​ക്കി​യു​ള്ള​വ​ർ ഇം​ഗ്ലീ​ഷി​ലു​മാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. സ്വ​പ​ൻ ദാ​സ്ഗു​പ്ത പ​ശ്ചി​മബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചെ​ങ്കി​ലും മ​ത്സ​രി​ച്ചു തോ​റ്റ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം വീ​ണ്ടും നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യി​രു​ന്നു. മു​ൻ രാ​ജ്യ​സ​ഭാ എം​പി​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന രാം ​ജെ​ത്‌​മ​ലാ​നി​യു​ടെ മ​ക​നാ​ണ് മ​ഹേ​ഷ് ജെ​ത്‌​മ​ലാ​നി.