എയർ ഇന്ത്യ വീണ്ടും ടാറ്റയ്ക്കു സ്വന്തം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 October 2021

എയർ ഇന്ത്യ വീണ്ടും ടാറ്റയ്ക്കു സ്വന്തം

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ക​​​​​​ട​​​​​​ക്കെ​​​​​​ണി​​​​​​യി​​​​​​ലാ​​​​​​യ എ​​​​​​യ​​​​​​ർ ഇ​​​​​​ന്ത്യ​​​​​​യെ ടാ​​​​​​റ്റ സ്വ​​ന്ത​​മാ​​ക്കി. 18,000 കോ​​​​​​ടി രൂ​​​​​​പ​​​​ മു​​ട​​ക്കി​​യാ​​ണ് പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ എ​​യ​​ർ ഇ​​ന്ത്യ ടാ​​റ്റ ഏ​​റ്റെ​​ടു​​ത്ത​​ത്. ടാ​​​​​റ്റ സ​​​​​ൺ​​​​​സി​​​​​ന്‍റെ ഉ​​​​​പ​​​​​ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ ടാ​​​​​ലാ​​​​​സ് ആ​​​​​ണ് എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ലേ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. 15,100 കോ​​​​​ടി രൂ​​​​​പ ക്വോ​​​​​ട്ട് ചെ​​​​​യ്ത സ്പൈ​​​​​സ് ജെ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു ലേ​​​​​ല​​​​​ത്തി​​​​​ൽ ടാ​​​​​റ്റ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​തോ​​​​​ടെ വി​​​​​സ്താ​​​​​ര, എ​​​​​യ​​​​​ർ ഏ​​​​​ഷ്യ എ​​​​​ന്നി​​​​​ങ്ങ​​​​​നെ ടാ​​​​​റ്റാ ഗ്രൂ​​​​​പ്പി​​​​​ന് മൂ​​​​​ന്നു വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​യി.
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​, ചെ​​​​​ല​​​​​വു കു​​​​​റ​​​​​ഞ്ഞ വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​ക്സ്പ്ര​​​​​സ് എ​​ന്നി​​വ​​യു​​ടെ 100 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും ഗ്രൗ​​​​​ണ്ട് ഹാ​​​​​ൻ​​​​​ഡ്‌​​​​​ലിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ സാ​​​​​റ്റ്സി​​​​​ന്‍റെ 50 ശ​​​​​ത​​​​​മാ​​​​​നം ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളും ടാ​​​​​റ്റ​​​​​യ്ക്കു ല​​ഭി​​ക്കും. ഡി​​സം​​ബ​​റി​​ൽ ഏ​​റ്റെ​​ടു​​ക്ക​​ൽ പ്ര​​ക്രി​​യ പൂ​​ർ​​ത്തി​​യാ​​കും. ക​​​രാ​​​റ​​​നു​​​സ​​​രി​​​ച്ച് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ 15,300 കോ​​​ടി രൂ​​​പ ക​​​ടം ടാ​​​റ്റ ഏ​​​റ്റെ​​​ടു​​​ക്കും.​
ബാ​​​ക്കി 2,700 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ല്കും. എ​​​യ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ 12,085 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 8,084 പേ​​​ർ സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ൽ 1,434 ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്. എ​​യ​​ർ ഇ​​ന്ത്യ​​ക്ക് 70,000 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യാ​​ണു​​ള്ള​​ത്. ​എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കാ​​​ൻ എ​​​ല്ലാ ശ്ര​​​മ​​​വും ന​​​ട​​​ത്തു​​​മെ​​​ന്ന് ര​​​ത്ത​​​ൻ ടാ​​​റ്റ പ്ര​​​തി​​​ക​​​രി​​​ച്ചു. ​​1932ൽ ​​​​​​ജെ.​​​​​ആ​​​​​ർ.​​​​​ഡി. ടാ​​​​​റ്റ ആ​​​​​​രം​​​​​​ഭി​​​​​​ച്ച ടാ​​​​​​റ്റാ എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സാണ് 1946ൽ ​​എ​​യ​​ർ ഇ​​ന്ത്യ​​യാ​​യത്. 1953ൽ ​​​ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു സ​​​​​ർ​​​​​ക്കാ​​​​​ർ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​ക്കി​​​.