എൻഡിഎയിലും നേ​വ​ൽ അ​ക്കാ​ഡ​മി​യി​ലും വനിതകൾക്കും പ്രവേശനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 September 2021

എൻഡിഎയിലും നേ​വ​ൽ അ​ക്കാ​ഡ​മി​യി​ലും വനിതകൾക്കും പ്രവേശനം

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ൽ വ​നി​ത​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ലിം​ഗ വി​വേ​ച​ന​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ലും (എ​ൻ​ഡി​എ) നേ​വ​ൽ അ​ക്കാ​ഡ​മി​യി​ലും വ​നി​ത​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കും. എ​ൻ​ഡി​എ​യി​ലൂ​ടെ സ്ഥി​രം ക​മ്മീ​ഷ​ൻ പ​ദ​വി​യി​ലേ​ക്ക് വ​നി​ത​ക​ളെ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം ഉ​ട​ൻ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി വ്യ​ക്ത​മാ​ക്കി.
എ​ൻ​ഡി​എ​യി​ൽ വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സെപ്റ്റംബര്‍ 7ന് വൈ​കു​ന്നേ​രം തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. വി​ഷ​യം സെ​പ്റ്റം​ബ​ർ 22ന് ​വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.