എൻഡിഎ പ്രവേശനപരീക്ഷയ്ക്ക് ഇനി പെൺകുട്ടികളും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 August 2021

എൻഡിഎ പ്രവേശനപരീക്ഷയ്ക്ക് ഇനി പെൺകുട്ടികളും

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​(എൻഡിഎ)യു​ടെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പെൺകുട്ടികൾക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, ഋ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​ന്തി​മ വാ​ദം കേ​ൾ​ക്കും. പെൺകുട്ടികൾക്ക് എ​ൻ​ഡി​എ പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ൽ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത് മൗ​ലി​ക അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ഷ് ക​ൽ​റ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ വി​ധി. പ​രീ​ക്ഷാ​ഫ​ലം വ​ന്ന​ശേ​ഷം അ​ന്തി​മ വി​ധി​യു​ണ്ടാ​കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ യു​പി​എ​സ്‌​സി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​വ​ഴി ഇ​ന്ത്യ​യി​ലെ സാ​യു​ധ സേ​ന​ക​ളി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.