എ​ല്ലാ പ്ര​യാ​സ​വും മാ​റി: ചെ​ന്നി​ത്ത​ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 June 2021

എ​ല്ലാ പ്ര​യാ​സ​വും മാ​റി: ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മ​ന​സി​ലെ എ​ല്ലാ പ്ര​യാ​സ​വും മാ​റി​യെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഹു​ലി​നോ​ടു കാ​ര്യ​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞു. പ​ക്ഷേ ഒ​രു പ​ദ​വി​യും ചോ​ദി​ച്ചി​ല്ല. കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യോ​ടു​ള്ള തി​ക​ഞ്ഞ കൂ​റി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യും താ​നും എ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​നൊ​പ്പം നി​ന്നി​ട്ടു​ള്ള​വ​രാ​ണ്. ഇ​നി​യു​മ​തു തു​ട​രും- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
രാ​ഹു​ലു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ മ​ന​സി​ലെ പ്ര​യാ​സ​ങ്ങ​ളെ​ല്ലാം മാ​റി. മ​ന​സി​ലു​ള്ള​തെ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​തു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. ഒ​രു​വി​ധ​ത്തി​ലു​ള്ള നെ​ഗ​റ്റീ​വ് ഫീ​ലിം​ഗും അ​ദ്ദേ​ഹ​ത്തി​നി​ല്ല. വ​ലി​യ സ്നേ​ഹ​വും താ​ത്പ​ര്യ​വും ഇ​ഷ്ട​വു​മു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടു. എ​ന്താ​ണു ചെ​യ്യാ​ൻ ക​ഴി​യു​ക​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​ത്യേ​കി​ച്ചു ഒ​ന്നും വേ​ണ്ടെ​ന്നും സ്നേ​ഹം മ​തി​യെ​ന്നു​മാ​ണു പ​റ​ഞ്ഞ​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കു​മെ​ന്നു ത​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു സ്ഥാ​ന​വു​മി​ല്ലെ​ങ്കി​ലും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​ൻ ത​യാ​റാ​ണ്. കേ​ര​ള​മാ​ണ് ഒ​ന്നാ​മ​ത്തെ പ​രി​ഗ​ണ​ന​യെ​ങ്കി​ലും പാ​ർ​ട്ടി നേ​തൃ​ത്വം എ​ന്തു പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കും. ധാ​രാ​ളം സ്ഥാ​ന​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​വ​നു​സ​രി​ച്ചു പാ​ർ​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ന് എ​ന്തെ​ങ്കി​ലു​മാ​യെ​ങ്കി​ൽ അ​തെ​ല്ലാം പാ​ർ​ട്ടി ന​ൽ​കി​യ​താ​ണ്. സ​മ്പ​ത്തോ, പി​ന്തു​ണ​യോ ഇ​ല്ലാ​തെ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ള​ർ​ന്നു വ​ന്ന​തു പാ​ർ​ട്ടി ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ളാ​ണ്. ഇ​ന്ദി​രാ​ജി​യും രാ​ജീ​വ്ജി​യും ന​ൽ​കി​യ സ്നേ​ഹ​വും ക​രു​ത​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.