എ.ക്യു. ഖാൻ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 October 2021

എ.ക്യു. ഖാൻ അന്തരിച്ചു

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​ണ​​​​വ​​​​ബോം​​​​ബി​​​​ന്‍റെ പി​​​​താ​​​​വെ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന എ.​​​​ക്യു. ഖാ​​​​ൻ എ​​​​ന്ന അ​​​​ബ്ദു​​​​ൾ ഖാ​​​​ദ​​​​ർ ഖാ​​​​ൻ (85) അ​​​​ന്ത​​​​രി​​​​ച്ചു. ഒക്ടോബര്‍ 10ന് രാ​​​​വി​​​​ലെ ഏ​​​​ഴ​​​​ര​​​​യോ​​​​ടെ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ഖാ​​​​ൻ റി​​​​സ​​​​ർ​​​​ച്ച് ല​​​​ബോ​​​​റ​​​​ട്ട​​​​റീ​​​​സ് (​​​​കെ​​​​ആ​​​​ർ​​​​എ​​​​ൽ) ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​ശ​​​സ്ത ആ​​​​ണ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ഖാ​​​ന്‍റെ അ​​​​ന്ത്യം. കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 26 മു​​​​ത​​​​ൽ കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി​​​​യി​​​​ലെ സൈ​​​​നി​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ അ​​​​ദ്ദേ​​​​ഹം രോ​​​​ഗ​​​​മു​​​​ക്തി​​​​നേ​​​​ടി.​​​​ ശ്വാ​​​​സ​​​​ത​​​​ട​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ണ്ടും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
1936ൽ ​​​​അ​​​​വി​​​​ഭ​​​​ക്ത ഇ​​​​ന്ത്യ​​​​യി​​​​ലെ ഭോ​​​​പ്പാ​​​​ലി​​​​ലാ​​​​ണു ജ​​​​ന​​​​നം. വി​​​​ഭ​​​​ജ​​​​ന​​​​കാ​​​​ല​​​​ത്ത് കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു​​​​പോ​​​​യി. ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​ശ്ചി​​​​മ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്​​​​സിലും ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലും എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം. 1972ൽ ​​​​മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ ഖാ​​​​ൻ തൊ​​​​ഴി​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​ൽ തു​​​​ട​​​​ർ​​​​ന്നു.
ഇ​​​​ന്ത്യ 1974ൽ ​​​​ആ​​​​ണ​​​​വ​​​​പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​ണ് സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ഖാ​​​​നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. ആ​​​​ണ​​​​വ​​​​പ​​​​രീ​​​​ക്ഷ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്ന​​​​ത്തെ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സു​​​​ൽ​​​​ഫി​​​​ക്ക​​​​ർ അ​​​​ലി ​​​​ഭൂ​​​​ട്ടോ​​​​യ്ക്ക് അ​​​​ദ്ദേ​​​​ഹം ക​​​​ത്തെ​​​​ഴു​​​​തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി​​​​യ ഖാ​​​​ൻ അ​​​​ണ്വാ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ യു​​​​റേ​​​​നി​​​​യം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു.
രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ നി​​​​ഷാ​​​​ൻ ഇ ​​​​ഇം​​​​തി​​​​യാ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ൽ​​​​കി രാ​​​​ജ്യം അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ദ​​​​രി​​​​ച്ചി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വീ​​​​ര​​​​നാ​​​​യ​​​​ക പ​​​​രി​​​​വേ​​​​ഷ​​​​മാ​​​​യി​​​​ര​​​​ന്നു​​​​വെ​​​​ങ്കി​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര​​​​വേ​​​​ദി​​​​ക​​​​ളി​​​​ലെ വി​​​​വാ​​​​ദ​​​​പു​​​​രു​​​​ഷ​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഇ​​​​റാ​​​​ൻ, ലി​​​​ബി​​​​യ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ആ​​​​ണ​​​​വ​​​​ര​​​​ഹ​​​​സ്യം പ​​​​ങ്കു​​​​വ​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഖാ​​​​ന്‍റെ പേ​​​​രി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2004ൽ ​​​​അ​​​​ദ്ദേ​​​​ഹം വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​യി. കു​​​​റ്റം ഏ​​​​റ്റു​​​​പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ അ​​​​ന്ന​​​​ത്തെ പാ​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ർ​​​​വേ​​​​ഷ് മു​​​​ഷ​​​​റ​​​​ഫ് മാ​​​​പ്പും ന​​​​ൽ​​​​കി. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ കോ​​​​ട​​​​തി​​​​യും അ​​​​നു​​​​കൂ​​​​ല​​​​നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്ത​​​​തോ​​​​ടെ 2009ൽ ​​​​വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലി​​​​ൽ​​​നി​​​​ന്നു മോ​​​​ചി​​​​ത​​​​നാ​​​​യി.