ഐടി ചട്ടത്തിലെ പുതിയ നിർദേശങ്ങൾ സ്വകാര്യതയ്ക്ക് എതിരെന്നു ട്വിറ്റർ

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

ഐടി ചട്ടത്തിലെ പുതിയ നിർദേശങ്ങൾ സ്വകാര്യതയ്ക്ക് എതിരെന്നു ട്വിറ്റർ

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഐ​ടി ച​ട്ട​ങ്ങ​ളി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കു​മെ​തി​രാ​ണെ​ന്നു ട്വി​റ്റ​ർ. സ​മീ​പ​കാ​ല​ത്താ​യി ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷാവി​ഷ​യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ടെന്നും ​അ​റി​യി​ച്ച ട്വി​റ്റ​ർ, പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​വും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​ൻ ട്വി​റ്റ​റി​നു ബാ​ധ്യ​ത​യു​ണ്ട്. ഞ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി രാ​ജ്യ​ത്ത് ബാ​ധ​ക​മാ​യ നി​യ​മ​ങ്ങ​ൾ പി​ന്തു​ട​രാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കും. എ​ന്നാ​ൽ, സു​താ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ്ദ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും ലോ​ക​മെ​മ്പാ​ടും ചെ​യ്യു​ന്ന​തു​പോ​ലെത​ന്നെ ഇ​ന്ത്യ​യി​ലും തു​ട​രു​മെ​ന്നു ട്വി​റ്റ​ർ വ​ക്താ​വ് പ​റ​ഞ്ഞു.
ഇ​പ്പോ​ൾ, ഇ​ന്ത്യ​യി​ലെ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ച് സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യി​ലും ത​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. പോ​ലീ​സ് ഭ​യ​പ്പെ​ടു​ത്ത​ൽ ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​ലും ഐ​ടി ച​ട്ട​ങ്ങ​ളി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ആ​ശ​ങ്ക​യു​ണ്ട്. സ്വ​ത​ന്ത്ര അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളെ ത​ട​യു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ത​ങ്ങ​ൾ ക​രു​തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യി ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണം തു​ട​രും. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ക എ​ന്ന​തു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യ​വ​സാ​യ​ത്തി​ന്‍റെ സി​വി​ൽ സ​മൂ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ട്വി​റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തി​നു മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ, ട്വി​റ്റ​ർ മ​റ്റു കാ​ര്യ​ങ്ങ​ളെക്കുറി​ച്ച് ആ​കു​ല​പ്പെ​ടേ​ണ്ടതി​ല്ലെ​ന്നും നി​യ​മം അ​നു​സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​മാ​ണ് പ​റ​യേ​ണ്ടതെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​നി​ർ​മാ​ണ​വും ന​യ​രൂ​പീ​ക​ര​ണ​വും സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഷ​യ​മാ​ണ്. സ​മൂ​ഹമാ​ധ്യ​മം മാ​ത്ര​മാ​യ ട്വി​റ്റ​ർ അ​ക്കാ​ര്യ​ത്തി​ൽ ക​ക്ഷി​യാ​കാ​ൻ ശ്ര​മി​ക്കേ​ണ്ടതി​ല്ലെ​ന്നും കേ​ന്ദ്ര ടെ​ലി​കോം-ഐ​ടി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ട്വി​റ്റ​റി​ന്‍റെ ആ​ശ​ങ്ക​ക​ൾ​ക്ക്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ല്ലാ​യ്പോ​ഴും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും അ​വ​ർ​ക്ക് ഭീ​ഷ​ണി​യൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.