ഒഡീഷയിലും ബംഗാളിലും നാശം വിതച്ച് യാസ്; നാലു മരണം

sponsored advertisements

sponsored advertisements

sponsored advertisements

27 May 2021

ഒഡീഷയിലും ബംഗാളിലും നാശം വിതച്ച് യാസ്; നാലു മരണം

​​​കോ​​​ൽ​​​ക്ക​​​ത്ത: ഒ​​​ഡീ​​​ഷ​​​യി​​​ലും ബം​​​ഗാ​​​ളി​​​ലും നാ​​​ശം വി​​​ത​​​ച്ച് യാ​​​സ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്. ഒ​​ഡീ​​ഷ​​യി​​ൽ മൂ​​ന്നു പേ​​രും ബം​​ഗാ​​ളി​​ൽ ഒ​​രാ​​ളും മ​​രി​​ച്ചു. മെയ് 26ന് രാ​​​വി​​​ലെ ഒന്‍പ​​​തോ​​​ടെ ഒ​​​ഡീ​​​ഷ​​​യി​​​ലെ ഭ​​​ദ്ര​​​ക് ജി​​​ല്ല​​​യി​​​ലാ​​​ണു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ക​​​ര​​​തൊ​​​ട്ട​​​ത്. അ​​​തിതീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി​​​രു​​​ന്ന യാ​​​സ് പി​​​ന്നീ​​​ട് തീ​​​വ്രചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റി. ഒ​​​ഡീ​​​ഷ​​​യി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു പെ​​​യ്ത​​​ത്. കി​​​യോ​​​ഝ​​​ർ ജി​​​ല്ല​​​യി​​​ൽ മ​​​രം വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ഒ​​​ഡീ​​​ഷ​​​യി​​​ൽ 5.8 ല​​​ക്ഷം പേ​​​രെ​​​യും ബം​​​ഗാ​​​ളി​​​ൽ 15 ല​​​ക്ഷം പേ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. യാ​​​സ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മെയ് 26ന് വൈ​​​കു​​​ന്നേ​​​രം ബം​​​ഗാ​​​ളി​​​ലെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു കോ​​​ടി ആ​​​ളു​​​ക​​​ളെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ബാ​​​ധി​​​ച്ചു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ​​​റ​​​ഞ്ഞു. മൂ​​​ന്നുല​​​ക്ഷം വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. ഒ​​​ഡീ​​​ഷ​​​യോ​​​ടു ചേ​​​ർ​​​ന്ന ദി​​​ഘ പ​​​ട്ട​​​ണം പൂ​​​ർ​​​ണ​​​മാ​​​യി വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. ഈ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, വെ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കൂ​​​ടു​​​ത​​​ൽ നാ​​​ശം വി​​​ത​​​ച്ച​​​ത്. പ​​​ല ന​​​ദി​​​ക​​​ളും ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​ക​​​ക​​​യാ​​​ണ്.