ഒബിസി ബില്‍ ലോക്സഭ പാസാക്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 August 2021

ഒബിസി ബില്‍ ലോക്സഭ പാസാക്കി

ന്യൂ​ഡ​ൽ​ഹി: ഒ​ബി​സി പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തി​രി​കെ ന​ൽ​കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ലോ​ക്സ​ഭ പാ​സാ​ക്കി. ആ​റു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ച​യ്ക്കുശേ​ഷമാണ് ഭ​ര​ണ- പ്ര​തി​പ​ക്ഷ​ങ്ങ​ൾ യോ​ജി​ച്ച് ഒ​ബി​സി ബി​ൽ പാ​സാ​ക്കിയത്. പ്ര​തി​പ​ക്ഷശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കൈ​യി​ൽ ക​റു​ത്ത റി​ബ​ണ്‍ കെ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഓഗസ്റ്റ് 10ന് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്. രാ​വി​ലെ ഇ​രു​സ​ഭ​ക​ളും ചേ​ർ​ന്ന​തു മു​ത​ൽ പെ​ഗാ​സ​സ് ച​ർ​ച്ച​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നി​ടെ, പെ​ഗാ​സ​സ് ച​ർ​ച്ച ചെ​യ്യാ​തെ ക​ർ​ഷ​ക പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​തി​വി​ല്ലാ​ത്ത ബ​ഹ​ള​ത്തി​ലേ​ക്ക് പ്ര​തി​പ​ക്ഷം നീ​ങ്ങി​.
ബി​നോ​യ് വി​ശ്വം, വി. ​ശി​വ​ദാ​സ​ൻ അ​ട​ക്കം നി​ര​വ​ധി എം​പി​മാ​ർ സീ​റ്റി​നു മു​ന്നി​ലെ മേ​ശ​യി​ൽ ക​യ​റിനി​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ സ​ഭ നി​ർ​ത്തി​വച്ചു. കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്ര​താ​പ് സിം​ഗ് ബാ​ജ്‌വ ഫ​യ​ൽ കീ​റി​യെ​റി​ഞ്ഞു.
ഒ​ബി​സി സം​വ​ര​ണ പ​ട്ടി​ക നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തി​രി​കെ ന​ൽ​കു​ന്ന 127-ാം ഭ​ര​ണഘ​ട​നാ ഭേ​ദ​ഗ​തി ച​രി​ത്ര​പ​ര​മാ​ണെ​ന്ന് ബി​ൽ അ​വ​ത​രി​പ്പി​ച്ച സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ഡോ. ​വീ​രേ​ന്ദ്രകു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്തെ 671 പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2018ലെ 102-ാം ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി തെറ്റാണെന്നു വൈ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.
ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും എ​ന്നാ​ൽ, മു​ന്നാക്ക​ക്കാ​രു​ടെ സാമ്പ​ത്തി​ക സം​വ​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ കൂ​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും തോ​മ​സ് ചാ​ഴി​കാ​ട​നും അ​ട​ക്ക​മു​ള്ള​വ​ർ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി ബി​ജെ​പി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​രോ​പി​ച്ചു.