ഒറ്റഡോസ് കോവിഷീൽഡ്: ഒറ്റഡോസ് പരിശോധനയിൽ

sponsored advertisements

sponsored advertisements

sponsored advertisements

1 June 2021

ഒറ്റഡോസ് കോവിഷീൽഡ്: ഒറ്റഡോസ് പരിശോധനയിൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റഡോ​സ് ഗു​ണം ചെ​യ്യു​മോ എ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്നു. വാ​ക്സി​ൻ ട്രാ​ക്കിം​ഗി​നാ​യി സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ശ​ക​ല​നം ചെ​യ്താ​വും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ​ക്ക് ശേ​ഷം അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക​ൻ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍സ​ണ്‍ നി​ല​വി​ൽ ഒ​റ്റഡോ​സാ​ണ് ന​ൽ​കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡ് വൈ​റ​ൽ വെ​ക്ട​ർ പ്ലാ​റ്റ്ഫോം അ​ടി​സ്ഥാ​ന​മാ​യി നി​ർ​മി​ച്ച വാ​ക്സി​നാ​ണ്. അ​തു​പോ​ലെ നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് ജോ​ണ്‍സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍സ​ണ്‍ വാ​ക്സി​നും. ജോ​ണ്‍സ​ണ്‍ വാ​ക്സി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​വി​ഷീ​ൽ​ഡും ഒ​റ്റ​ഡോ​സ് മ​തി​യാ​കു​മോ എ​ന്നാ​ണ് കേ​ന്ദ്രം പ​രി​ശോ​ധി​ക്കു​ന്ന​ത്.