ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യസ്വർണം

sponsored advertisements

sponsored advertisements

sponsored advertisements

9 August 2021

ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യസ്വർണം

ടോ​​​​​ക്കി​​​​​യോ: സാ​​​​​മു​​​​​റാ​​​​​യ് പോ​​​​​രാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​മു​​​​​റ​​​​​ങ്ങു​​​​​ന്ന ജാ​​​​​പ്പ​​​​​നീ​​​​​സ് മ​​​​​ണ്ണി​​​​​ൽ നീ​​ര​​ജ് ചോ​​പ്ര​​യി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ വി​​​​​ജ​​​​​യ​​​​​ഭേ​​​​​രി. അ​​ത്‌​​ല​​റ്റി​​ക്സി​​ന്‍റെ ഒ​​​​​ളി​​​​​മ്പി​​​​​ക് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു നീ​​​​​ര​​​​​ജ് ചോ​​പ്ര ഇ​​ന്ത്യ​​യു​​ടെ സു​​വ​​ർ​​ണ ന​​ക്ഷ​​ത്ര​​മാ​​യി. ടോ​​​​​ക്കി​​​​​യോ 2020 ഒ​​​​​ളി​​​​​മ്പി​​​​​ക്സി​​​​​ൽ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര 87.58 മീ​​​​​റ്റ​​​​​ർ ദൂ​​​​​ര​​​​​ത്തേ​​ക്ക് ജാ​​വ​​ലി​​ൻ പ​​റ​​ത്തി​​യാ​​ണു പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​തി​​ല​​ക​​മ​​ണി​​ഞ്ഞ​​ത്. 136 കോ​​​​​ടി​​ വ​​രു​​ന്ന ഇ​​ന്ത്യ​​ൻ ജ​​​​​ന​​​​​ത​​​ ആ ​​ധ​​ന്യനി​​മി​​ഷ​​ത്തി​​ന്‍റെ ആ​​ഹ്ലാ​​ദാ​​വേ​​ശ​​ത്തി​​ൽ സ്വ​​യം മ​​റ​​ന്നു. ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ഒ​​​​​ളി​​​​​മ്പി​​​​​ക് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ദേ​​​​​ശീ​​​​​യഗാ​​​​​നം മു​​​​​ഴ​​​​​ങ്ങി. ജ​​​​​യ്ഹോ ​​​​​വി​​​​​ളി​​​​​ക​​​​​ളു​​​​​മാ​​​​​യി പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ തെ​​​​​രു​​​​​വു​​ക​​ളി​​ലി​​റ​​ങ്ങി.
ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ദൂ​​​​​ര​​​​​വു​​​​​മാ​​​​​യി ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്കി​​റ​​ങ്ങി​​യ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര മി​​​​​ക​​​​​ച്ച ഫോ​​​​​മി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ദ്യാ​​വ​​സ​​ര​​ത്തി​​ൽത​​ന്നെ നീ​​​​​ര​​​​​ജി​​​​​ന്‍റെ ജാ​​വ​​ലി​​ൻ 87.03 മീ​​റ്റ​​ർ പ​​റ​​ന്നു. അ​​​​​തോ​​​​​ടെ ഇ​​​​​ന്ത്യ മെ​​​​​ഡ​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം ഉ​​​​​റ​​​​​പ്പി​​​​​ച്ചു. ര​​​​​ണ്ടാം ശ്ര​​​​​മ​​​​​ത്തി​​​​​ൽ 87.58 എ​​​​​ന്ന നി​​ർ​​ണാ​​യ​​ക ദൂ​​​​​രം ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം സ്വ​​​​​ർ​​​​​ണം സ്വ​​ന്ത​​മാ​​ക്കി. അ​​​​​ഞ്ചാം ശ്ര​​​​​മ​​​​​ത്തി​​​​​ൽ 86.67 മീ​​​​​റ്റ​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ യാ​​​​​ക്കൂ​​​​​ബ് വ​​​​​ഡ്‌​​​​ലെ​​​​​ഷ്ചി​​​​​നാ​​​​​ണു വെ​​​​​ള്ളി. 85.44 മീ​​​​​റ്റ​​​​​റു​​​​​മാ​​​​​യി ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ വി​​​​​റ്റെ​​​​​സ്ലാ​​​​​വ് വെ​​​​​സ്ലി വെ​​​​​ങ്ക​​​​​ല ജേതാവായി. ഒ​​​​​ളി​​​​​മ്പി​​​​​ക്സി​​​​​ൽ അ​​​​​ഭി​​​​​നവ് ബി​​​​​ന്ദ്ര​​​​​യ്ക്കു​​​​​ ശേ​​​​​ഷം (2008 ബെ​​​​​യ്ജിം​​​​​ഗ് ഒ​​​​​ളി​​​​​മ്പി​​​​​ക്സി​​​​​ൽ ഷൂ​​​​​ട്ടിം​​​​​ഗി​​​​​ൽ) സ്വ​​​​​ർ​​​​​ണം നേ​​​​​ടു​​​​​ന്ന ഏ​​​​​ക താ​​​​​ര​​​​​മെ​​​​​ന്ന നേ​​​​​ട്ട​​​​​വും ഇ​​​​​രു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ നീ​​​​​ര​​​​​ജ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.