ഒ​ളി​മ്പി​ക്സ്: ഡി​സ്ക​സ് ത്രോ​യി​ൽ ക​മ​ൽ​പ്രീ​ത് കൗ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

31 July 2021

ഒ​ളി​മ്പി​ക്സ്: ഡി​സ്ക​സ് ത്രോ​യി​ൽ ക​മ​ൽ​പ്രീ​ത് കൗ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വ​നി​ത​ക​ളു​ടെ ഡി​സ്ക​സ് ത്രോ​യി​ൽ ക​മ​ൽ​പ്രീ​ത് കൗ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ. യോ​ഗ്യ​താ റൗ​ണ്ടി​ൽ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് കൗ​ർ മു​ന്നേ​റി​യ​ത്. അ​തേ​സ​മ​യം, മറ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ സീ​മ പൂ​നി​യ ഫൈ​ന​ൽ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്താ​യി. 64 മീ​റ്റ​റാ​യി​രു​ന്നു ഫൈ​ന​ലി​നു​ള്ള യോ​ഗ്യ​താ മാ​ർ​ക്ക്. ര​ണ്ടാം ശ്ര​മ​ത്തി​ൽ 63.97 മീ​റ്റ​ർ ദൂ​രം താ​ണ്ടി​യ​പ്പോ​ൾ​ത്ത​ന്നെ ക​മ​ൽ​പ്രീ​ത് ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് ക​മ​ൽ​പ്രീ​ത് കൃ​ത്യം 64 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് ഡി​സ്ക​സ് പാ​യി​ച്ച​ത്.