ഓണം ബംപർ കൊ​​​ച്ചി മ​​​ര​​​ട് സ്വ​​​ദേ​​​ശി ജ​യ​പാ​ല​ന്

sponsored advertisements

sponsored advertisements

sponsored advertisements

21 September 2021

ഓണം ബംപർ കൊ​​​ച്ചി മ​​​ര​​​ട് സ്വ​​​ദേ​​​ശി ജ​യ​പാ​ല​ന്

മ​​​ര​​​ട് (കൊ​​ച്ചി): അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ള്‍​ക്കും നാ​​​ട​​​കീ​​​യ​​​ത​​​യ്ക്കും ഒ​​​ടു​​​വി​​​ല്‍ യ​​​ഥാ​​​ര്‍​ഥ ഭാ​​​ഗ്യ​​​വാ​​​ൻ രം​​​ഗ​​​ത്ത്. ഓ​​​ണം ബം​​​പ​​​ര്‍ 12 കോ​​​ടി സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത് കൊ​​​ച്ചി മ​​​ര​​​ട് സ്വ​​​ദേ​​​ശി ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍ ജ​​​യ​​​പാ​​​ല​​​ന്. സ​​​മ്മാ​​​ന​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് ജ​​​യ​​​പാ​​​ല​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ കാ​​​ന​​​റാ ബാ​​​ങ്കി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. സ്ഥി​​​ര​​​മാ​​​യി ലോ​​​ട്ട​​​റി എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് താ​​​ന്‍. ഭാ​​​ഗ്യം തേ​​​ടി​​​വ​​​ന്ന​​​പ്പോ​​​ള്‍ പ്ര​​​ത്യേ​​​കി​​​ച്ച് ഒ​​​ന്നും തോ​​​ന്നു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ 10നാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍​നി​​​ന്നു ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​ത്. ന​​​മ്പ​​​റി​​​ന്‍റെ ‌പ്ര​​​ത്യേ​​​ക​​​ത ക​​​ണ്ടാ​​​ണ് സ​​​മ്മാ​​​നാ​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​തെ​​​ന്നും ജ​​​യ​​​പാ​​​ല​​​ന്‍ പ​​​റ​​​ഞ്ഞു. ആ​​​ദ്യം ക​​​ടം വീ​​​ട്ട​​​ണം, കു​​​ടും​​​ബ ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. സ്ഥി​​​ര​​​മാ​​​യി എ​​​ല്ലാ​​​ത​​​രം ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റും എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് താ​​​നെ​​​ന്നും ജ​​​യ​​​പാ​​​ല​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.