ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

14 September 2021

ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

മം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: മു​​​​​​​ൻ കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി​​​​​​​യും ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​ത്തി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ ഓ​​​​​​​സ്ക​​​​​​​ർ ഫെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ട​​​​​​​സ് (80) അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ചു. മം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ലെ സ്വ​​​​​​​കാ​​​​​​​ര്യ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ന്ത്യം. രാ​​​​​​​ജ്യ​​​​​​​സ​​​​​​​ഭാം​​​​​​​ഗ​​​​​​​മാ​​​​​​​ണ്. മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ് ന​​​​​യി​​​​​ച്ച ര​​​​​​​ണ്ടു യു​​​​​​​പി​​​​​​​എ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളി​​​​​​​ൽ സ​​​​​ഹ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യും കാ​​​​​ബി​​​​​ന​​​​​റ്റ് മ​​​​​ന്ത്രി​​​​​യാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. ജൂ​​​​​​​ലൈ 17നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഓ​​​​​​​സ്ക​​​​​​​ർ ഫെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ട​​​​​​​സി​​​​​​​നെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. വീ​​​​​​​ട്ടി​​​​​​​ൽ വ്യാ​​​​​യാ​​​​​മം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ വീ​​​​​​ണു പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​​​രു​​​​​​ന്നെങ്കിലും കാ​​​​​ര്യ​​​​​മാ​​​​​യ പ്ര​​​​​ശ്ന​​​​​മൊ​​​​​ന്നും തോ​​​​​ന്നാ​​​​​തിരുന്നതിനാൽ ചി​​​​​കി​​​​​ത്‌​​​​​സ തേ​​​​​ടി​​​​​യില്ല. വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യാ​​​​​യ ഓ​​​​​സ്ക​​​​​ർ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സി​​​​​നു ഡ​​​​​യാ​​​​​ലി​​​​​സി​​​​​സ് ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വീ​​​​​ണു പ​​​​​രി​​​​​ക്കേ​​​​​റ്റ അ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം ഡ​​​​​യാ​​​​​ലി​​​​​സി​​​​​സ് ചെ​​​​​യ്ത​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണു. ഉ​​​​​ട​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ, രാ​​​​​വി​​​​​ലെ​​​​​ത്തെ വീ​​​​​ഴ്ച​​​​​യി​​​​​ൽ ത​​​​​ല​​​​​യി​​​​​ൽ ര​​​​​ക്തം ക​​​​​ട്ട​​​​​പി​​​​​ടി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​ശേ​​​​​ഷം ഓ​​​​​സ്ക​​​​​ർ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സി​​​​​നു ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ത്തി​​. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും സെപ്റ്റംബര്‍ 13ന് ഉ​​​​​ച്ച​​​​​യോ​​​​​ടെ നി​​​​​ല വീ​​​​​ണ്ടും വ​​​​​ഷ​​​​​ളാ​​​​​യി.