ഓ​സ്‌​കാ​ര്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 July 2021

ഓ​സ്‌​കാ​ര്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി

മം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം. അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഫെ​ര്‍​ണാ​ണ്ട​സി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ജൂലൈ 18നു ഞായറാഴ്ച രാ​വി​ലെ യോ​ഗ അ​ഭ്യ​സി​ക്കു​ന്ന​തി​നി​ടെ വീ​ണാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ ചെ​റി​യ വീ​ഴ്ച​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹം അ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. വൈ​കു​ന്നേ​രം പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ല​യ്ക്കു​ള്ളി​ൽ മു​റി​വ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.​ രാ​ത്രി​യോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​വു​ക​യും ചെ​യ്തു.