കനയ്യയും ജിഗ്‌നേഷും കോണ്‍ഗ്രസിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 September 2021

കനയ്യയും ജിഗ്‌നേഷും കോണ്‍ഗ്രസിൽ

ന്യൂ​ഡ​ൽ​ഹി: സി​പി​ഐ നേ​താ​വും ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥിനേ​താ​വു​മാ​യ ക​ന​യ്യകു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ ഭ​ഗ​ത്‌​സിം​ഗി​ന്‍റെ ര​ക്ത​സാ​ക്ഷി സ്മൃ​തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ഇ​രു​വ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​തി​നു​ശേ​ഷം കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തെ​ത്തി പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. അം​ബേ​ദ്ക​ർ വി​ഭാ​വ​ന ചെ​യ്ത, എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത​യു​ള്ള ഭാ​ര​തം സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന​തെ​ന്ന് ക​ന​യ്യ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് ഒ​രു രാഷ്‌ട്രീയപാ​ർ​ട്ടി മാ​ത്ര​മ​ല്ല, വ​ലി​യൊ​രു ആ​ശ​യം കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ഷ​ക​ർ​ക്കും ദ​ളി​ത​ർ​ക്കും വ​നി​ത​ക​ൾ​ക്കുമെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ടാ​നും, രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന യു​വാ​ക്ക​ളു​ടെ ശ​ബ്ദ​മാ​കാ​നുമാണ് കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന​തെ​ന്നു ജി​ഗ്നേ​ഷ് മേ​വാ​നി പ​റ​ഞ്ഞു.
കോ​ണ്‍ഗ്ര​സി​ന് കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത ബി​ഹാ​റി​ൽ ക​ന​യ്യകു​മാ​റി​ന്‍റെ വ​ര​വ് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ. ഗു​ജ​റാ​ത്തി​ലെ വ​ഡ്ഗാം മ​ണ്ഡ​ല​ത്തി​ൽനി​ന്നു​ള്ള സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യെ പാ​ർ​ട്ടി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ക്കി​യേ​ക്കും.
പാ​ർ​ട്ടി വി​ടു​ന്ന​തി​ന് മു​ന്‍പു ബി​ഹാ​റി​ലെ സി​പി​ഐ ഓ​ഫീ​സി​ൽ താ​ൻ പ​ണം മു​ട​ക്കി സ്ഥാ​പി​ച്ച എ​യ​ർക​ണ്ടീ​ഷ​ണ​റും ക​ന​യ്യകു​മാ​ർ അ​ഴി​ച്ചെ​ടു​ത്തു.