കരുതലെടുത്താൽ മൂന്നാം തരംഗം ഒഴിവാക്കാം: എയിംസ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 July 2021

കരുതലെടുത്താൽ മൂന്നാം തരംഗം ഒഴിവാക്കാം: എയിംസ്

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ ഇ​രി​ക്കു​ക​യും രാ​ജ്യ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​രി​യ. ന​മ്മ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ വ​ര​വ്. വ​ള​രെ ശ്ര​ദ്ധ​യോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​തോ​ടൊ​പ്പം ത​ന്നെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ക​യും വേ​ണം. എ​ന്നാ​ൽ, മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യോ ഉ​ണ്ടാ​യാ​ൽ ത​ന്നെ അ​തി​ന്‍റെ വ്യാ​പ്തി കു​റ​യു​ക​യോ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ഡ​ൽ​റ്റ പ്ല​സ് ഉ​ൾ​പ്പെടെ വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ചെ​റു​ക്കാ​നും ഉ​പ​ക​രി​ക്കും. ഡ​ൽ​റ്റ പ്ല​സ് ക​ടു​ത്ത അ​പ​ക​ട​കാ​രി​യാ​ണെ​ന്ന​തി​ന് തെ​ളി​വേ​കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളി​ല്ല. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ത​ന്നെ പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.