കര്‍ണാടകയില്‍ 29 മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മെ മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

5 August 2021

കര്‍ണാടകയില്‍ 29 മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മെ മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ചു

ബംഗളൂരു: 29 മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മെ മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ ത​​​വ​​​ർ​​​ച​​​ന്ദ് ഗെ​​​ഹ്‌​​​ലോ​​​ട്ട് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ആ​​​ർ​​​ക്കു​​​മി​​​ല്ല. ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ മ​​​ക​​​ൻ ബി.​​​വൈ. വി​​​ജ​​​യേ​​​ന്ദ്ര​​​യ്ക്കു മ​​​ന്ത്രി​​​സ്ഥാ​​​നം കി​​​ട്ടി​​​യി​​​ല്ല. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 23 പേ​​​ർ പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ഇ​​​ടം​​​ക​​​ണ്ടു. ആ​​​റു പേ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ്. ഒ​​​രു വ​​​നി​​​ത​​​യ്ക്കാ​​​ണു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​ടം ല​​​ഭി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നും ജെ​​​ഡി-​​​എ​​​സി​​​ൽ​​​നി​​​ന്നും കൂ​​​റു​​​മാ​​​റി​​​യെ​​​ത്തി​​​യ പ​​​ത്തു പേ​​​രെ മ​​​ന്ത്രി​​​മാ​​​രാ​​​ക്കി. 11 കൂ​​​റു​​​മാ​​​റ്റ​​​ക്കാ​​​ർ​​​ക്ക് യെ​​​ദി​​​യൂ​​​ര​​​പ്പ മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കി​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ആ​​​രെ​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​ത്ത​​​തെ​​​ന്ന് ബ​​​സ​​​വ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.