കര്‍ഷകരെ കാര്‍ കയറ്റി കൊന്ന സംഭവം: കേന്ദ്രമന്ത്രിയുടെ മകനെതിരേ കൊലക്കുറ്റം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 October 2021

കര്‍ഷകരെ കാര്‍ കയറ്റി കൊന്ന സംഭവം: കേന്ദ്രമന്ത്രിയുടെ മകനെതിരേ കൊലക്കുറ്റം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പുർ ഖേ​ഡി​യി​ൽ ക​ർ​ഷ​ക​രെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. സം​ഘ​ർ​ഷ​ത്തി​ൽ ഒക്ടോബര്‍ 4-ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ രാം ​ക​ശ്യ​പ് കൂ​ടി മ​രി​ച്ച​തോ​ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ഉ​ൾ​പ്പെടെ 13 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല​പാ​ത​കം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് യു​പി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് 45 ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്തു ല​ക്ഷം രൂ​പ വീതവും സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന് ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്നു ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പ്ര​ശാ​ന്ത്കു​മാ​ർ പ​റ​ഞ്ഞു.​ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി.
മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​വും അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​വും സർക്കാർ പ്ര​ഖ്യാ​പി​ച്ചശേ​ഷ​മാ​ണ് കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നും പ്ര​തി​ഷേ​ധ​ത്തി​ൽനി​ന്നു ത​ത്കാ​ലം പി​ന്മാ​റാ​നും ക​ർ​ഷ​കസം​ഘ​ട​ന​ക​ൾ ത​യാ​റാ​യ​ത്. ക​ർ​ഷ​ക​രു​ടെ​ മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ല്ലുപേ​ട​ക​ങ്ങ​ളി​ലാ​ക്കി റോ​ഡ് ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ർ​ഷ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു ന​ൽ​കി. കേ​ന്ദ്രമ​ന്ത്രി അ​ജ​യ് മി​ശ്ര​യ്ക്കും മ​ക​നു​മെ​തി​രേ ക​ർ​ഷ​ക​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​രു​ടെ മ​ര​ണം സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച രാ​ഷ്‌ട്രപ​തി​ക്കു നി​വേ​ദ​നം ന​ൽ​കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ ത​ത്‌സ്ഥാനത്തുനിന്നു നീ​ക്ക​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി രാ​ജിവ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സും ആ​വ​ശ്യ​മുന്നയിച്ചു.
ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പമു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സ​മ​ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു ക​യറിയതി​നെത്തുട​ർ​ന്നാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. സം​ഘ​ർ​ഷ സ്ഥ​ല​ത്തും പ​രി​സ​രജി​ല്ല​ക​ളി​ലും പോ​ലീ​സ് 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.