കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യം പുറത്ത്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 October 2021

കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യം പുറത്ത്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പുരി​ൽ പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ർക്കിടയിലേക്ക് വാ​ഹ​നം ഇ​ടി​ച്ചുക​യ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും നാ​ലു ക​ർ​ഷ​ക​രും ഉ​ൾ​പ്പെടെ ഒ​ൻ​പ​തു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ആ​ഡം​ബ​രവാ​ഹ​ന​മാ​ണു ക​ർ​ഷ​ക​ർ​ക്കിട​യി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യ​തെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ പ​രാ​തി.
ക​ർ​ഷ​ക​ർ​ക്കുനേ​രേ വാ​ഹ​നം ഇ​ടി​ച്ചുക​യ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യും ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള​വ​ർ പു​റ​ത്തുവി​ട്ടു. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​പി​യി​ൽനി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ർ ചീ​ഫ് ജ​സ്റ്റീ​സി​നു ക​ത്തെ​ഴു​തി. കു​റ്റ​ക്കാ​രാ​യ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യ്ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്കു ബോ​ധ​പൂ​ർ​വം വാ​ഹ​നം ഓ​ടി​ച്ചുക​യ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ വാ​ഹ​നവ്യൂ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന കേ​ന്ദ്ര മ​ന്ത്രി ഉ​ൾ​പ്പെടെ​യു​ള്ള​വ​രു​ടെ വാ​ദം പൊ​ളി​ഞ്ഞു. 29 സെക്കൻഡ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ത്തി​ൽ ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി വാ​ഹ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞുക​യ​റു​ന്ന​തു വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം,ക​ർ​ഷ​ക​രു​ടെ മ​ര​ണ​വും പോ​സ്റ്റ്മോ​ർ​ട്ട​വും സം​സ്കാ​ര​വും ഉ​ൾ​പ്പെടെ​യു​ള്ള തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണു സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നു ല​ക്നോ സോ​ണ്‍ എ​ഡി​ജി​പി എ​സ്.​എ​ൻ. സ​ബ​ത് പ​റ​ഞ്ഞു. ല​ഖിം​പുരി​ൽ ക​ർ​ഷ​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് കേ​ന്ദ്രമ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ത​ന്നെ​യാ​ണെ​ന്ന് സംഭവത്തി​ൽ പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.